ഇന്ത്യന്‍ ടീമില്‍ ചിലര്‍ക്ക് ഇഷ്ടമില്ലായിരുന്നു; ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഡ്രസ്സിംഗ് റൂമിലുണ്ടായ സംഭവം കുംബ്‌ളേയെ പുറത്തേക്ക് നയിച്ചു

ഇന്ത്യയുടെ പരിശീലകനായി അനില്‍കുംബ്‌ളേ വരുന്നത് ചിലര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു മൂന്‍ നായകന്‍ വിരാട് കോഹ്ലിയുമായുള്ള ഉടക്കായിരുന്നു അനില്‍ കുംബ്‌ളേ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കാന്‍ കാരണമായതെന്നു വെളിപ്പെടുത്തി ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ രത്‌നാകര്‍ ഷെട്ടി. കേവലം ഒരു വര്‍ഷം പരിശീലകനായി സേവനം അനുഷ്ഠിച്ച ശേഷം 2017 ലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്‌ളേ ഇറങ്ങിയത്.

ഈ സമയത്തിനിടയില്‍ തന്നെ വിരാട് കോഹ്ലിയുമായുള്ള പരിശീലകന്റെ ബന്ധം മോശമായി മാറുകയും ചെയ്തിരുന്നു എന്നും ഷെട്ടിയും കുംബ്‌ളേയും ഒരേ കൂട്ടില്‍ സഞ്ചരിക്കുന്നയാള്‍ ആയിരുന്നില്ലെന്നും പറയുന്നു. ടീം ക്യാപ്റ്റനും പരിശീലകനും തമ്മില്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ ആയിരുന്നില്ലെന്നും ഒടുവില്‍ ക്യാപ്റ്റന്‍ വിഷയത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു എന്നും പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പായി ഒരു മീറ്റിംഗ് നടന്നു.

അനില്‍കുംബ്‌ളേ കളിക്കാര്‍ക്കൊപ്പം നില്‍ക്കാത്തതിന്റെ പേരില്‍ കോഹ്ലി സന്തോഷവാനായിരുന്നില്ല. ഡ്രസ്സിംഗ് റൂമില്‍ ടെന്‍ഷന്റെ ഒരു സാഹചര്യം ഉടലെടുക്കുന്നതായി കോഹ്ലിയ്ക്ക് തോന്നി. ഇതായിരുന്നു പിന്നീട് കുംബ്‌ളേയെ പുറത്തേക്ക് നയിക്കുന്ന സംഭവത്തിലേക്ക് നീണ്ടത്. കുംബേ്‌ള മാറിയ ഒഴിവിലേക്കാണ് രവിശാസ്ത്രി പരിശീലകനായത്.

Read more

നാലു വര്‍ഷത്തോളം രവിശാസ്ത്രീ ടീമിന്റെ പരിശീലകനായി തുടര്‍ന്നു. ഇത് അവസാനിച്ചത് ടി20 ലോകകപ്പില്‍ നോക്കൗട്ട് സ്‌റ്റേില്‍ പുറത്താകുന്നത് വരെ തുടര്‍ന്നു. പിന്നീട് രവിശാസ്ത്രീ മാറിയ സ്ഥാനത്താണ് രാഹുല്‍ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിതനായത്.