രാഹുല്‍ അടക്കം രണ്ട് താരങ്ങള്‍ പുറത്ത്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് പുതിയ നായകന്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ഐ പരമ്പരയില്‍ നിന്ന് കെഎല്‍ രാഹുലും കുല്‍ദീപ് യാദവും പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് ഇരുവരും പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയച്ചത്.

രാഹുലിന്റെ ഞരമ്പിനാണ് പരിക്ക്. കുല്‍ദീപിന് നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് പരിക്കറ്റത്. രാഹുല്‍ പുറത്തായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയിരിക്കും ഇന്ത്യയെ നയിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

രാഹുല്‍ പുറത്തായ സാഹചര്യത്തില്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങും. ശ്രേയസ് അയ്യര്‍ മൂന്നാം സ്ഥാനത്തും ഹാര്‍ദിക് പാണ്ഡ്യ നാലാം സ്ഥാനത്തും പന്ത് അഞ്ചാം സ്ഥാനത്തുമായി കളിക്കും.

ജൂണ്‍ 9 ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.