എന്നും ഈ ചിരി കണ്ടാല്‍ മതി; ടി20 ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ച് കിവീസ്

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. കെയ്ന്‍ വില്യംസണെ ക്യാപ്റ്റനാക്കി വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളെല്ലാം ന്യൂസീലന്‍ഡ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡെവോണ്‍ കോണ്‍വേ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പേസ് നിരയില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖരുമുണ്ട്. സീനിയര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തന്റെ ഏഴാമത് ടി20 ലോകകപ്പ് കളിക്കും.

ലോകകപ്പിന് മുമ്പായി ബംഗ്ലാദേശും പാകിസ്താനും ഉള്‍പ്പെടുന്ന പരമ്പര കിവീസ് കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരേ സന്നാഹ മത്സരങ്ങളും ന്യൂസീലന്‍ഡ് കളിക്കുന്നുണ്ട്.

ന്യൂസീലന്‍ഡ് ടി20 ടീം- കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോന്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നിഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി.