മൂന്നാം റൗണ്ട് ലേലത്തിലൂടെ ഗെയ്ല്‍ ഐപിഎല്‍ പൂരത്തിന് ; സന്തോഷത്തോടെ ആരാധകര്‍

ഐപിഎല്‍ താര ലേലത്തിന്റെ രണ്ടാം ദിനമായ ഇന്ന് നടന്ന മൂന്നാം റൗണ്ട് ലേലത്തില്‍ ക്രിസ് ഗെയ്ല്‍ കിംഗസ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. രണ്ടു കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്. മൂന്നാം റൗണ്ട് ലേലത്തില്‍ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കിംഗസ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയ്‌ലിനെ തങ്ങളുടെ ടീമില്‍ എത്തിച്ചത്.

വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്‍ ലോകക്രിക്കറ്റിലെ എക്കാലെത്തയും മികച്ച വെടിക്കെട്ട് വീരന്മാരില്‍ ഒരാളാണ്. കഴിഞ്ഞ ഐപിഎല്ലിലുകളിലും ക്രിസ് ഗെയ്ല്‍ നടത്തിയ പ്രകടനം അതിശയകരമായിരുന്നു.

ഇത്തവണ മറ്റു ടീമുകള്‍ ഒന്നു ക്രിസ് ഗെയ്‌ലിനെ ലേലത്തില്‍ വിളിച്ചില്ല.മുന്‍ സീസണുകളില്‍ ഒരു ക്രിക്കറ്റ് താരത്തിനു വേണ്ടി ടീമുകള്‍ ഇത്രത്തോളം വിലപേശല്‍ നടത്തിയിട്ടുണ്ടാവില്ല. 151.20 ബാറ്റിംഗ് പ്രഹരശേഷിയുള്ള,41.20 ശരാശരിയുള്ള വെസ്റ്റ് ഇന്ഡീസ് താരത്തിന്റെ ഐപിഎല്ലിലെ പ്രകടനം തിളക്കമാര്‍ന്നതാണ്. 3626 റണ്‍സ് 101 കളികളില്‍ നിന്നായി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്.