‘കോഹ്‌ലിയെ ഭയമില്ല, പുറത്താക്കാന്‍ ഒരൊറ്റ ബോള്‍ മതി’

Advertisement

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വിന്‍ഡീസ് പേസര്‍ കെസ്രിക്ക് വില്ല്യംസും തമ്മിലുള്ള ഉരസല്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി തങ്ങള്‍ മുഖാമുഖം വന്നാല്‍ കോഹ്‌ലിയെ പുറത്താക്കാനാകുമെന്ന ആത്മവിശ്വസം തനിക്ക് ഉണ്ടെന്ന് വില്യംസ് പറഞ്ഞിരിക്കുകയാണ്.

‘വളരെ പ്രതിഭാശാലിയായ താരമാണ് കോഹ്‌ലി. അതില്‍ സംശയമില്ല. പക്ഷെ അദ്ദേഹത്തെ കുറിച്ച് എനിക്കു ആശങ്കയില്ല. തൊട്ടടുത്ത ദിവസം കോഹ്‌ലിക്കെതിരേ ബൗള്‍ ചെയ്യണമല്ലോയെന്ന് ആലോചിച്ച് താന്‍ അസ്വസ്ഥനാവാറുമില്ല. എതിര്‍ പക്ഷത്ത് തന്നെ കണ്ടാല്‍ കോഹ്‌ലിയുടെ ആവേശം കൂടുമെന്നറിയാം. ഞാന്‍ അവനെ ഇന്നു തല്ലിച്ചതയ്ക്കുമെന്നാവും അപ്പോള്‍ അദ്ദേഹം മനസില്‍ പറയുക. പക്ഷേ ക്രിക്കറ്റ് ക്രിക്കറ്റ് തന്നെയാണ്. കോഹ്‌ലിയെ പുറത്താക്കാന്‍ ഒരൊറ്റ ബോള്‍ മതി. വീണ്ടും അദ്ദേഹത്തെ പവലിയനിലേക്കു മടക്കാനുള്ളള ആ ബോള്‍ പുറത്തെടുക്കാന്‍ എനിക്കു കഴിയും.’

Kesrick Williams Narrates Entire Episode With Virat Kohli, Reveals India Captain Made Gestures In Flight Too
കോഹ്‌ലിക്കെതിരേ കളിക്കാന്‍ ഏറെ ഇഷ്ടമാണ്. കാരണം വളരെ അഗ്രസീവായ താരമാണ് അദ്ദേഹം. ഇതുപോലെയുള്ള അഗ്രസീവ് താരങ്ങള്‍ക്കെതിരേ കളിക്കുന്നത് ഇഷ്ടപ്പെടുന്നു. കാരണം, അത് തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരാന്‍ സഹായിക്കാറുണ്ട്. ഇനി അദ്ദേഹത്തെ പുറത്താക്കാനായാല്‍ വ്യത്യസ്തമായ പുതിയൊരു ആഹ്ലാദപ്രകടനമായിരിക്കും നടത്തുക’ വില്യംസ് പറഞ്ഞു.

Kesrick Williams Narrated His Explosive Banter With Virat Kohliനേരത്തെ കോഹ്‌ലിയെ പുറത്താക്കിയ ശേഷം തന്റെ ട്രേക്ക്മാര്‍ക്കായ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയായിരുന്നു വില്ല്യംസ് ആഘോഷിച്ചത്. തൊട്ടടുത്ത കളിയില്‍ വില്ല്യംസിനെതിരേ സിക്സര്‍ പറത്തിയ കോഹ്‌ലി ഇതേ ആഹ്ലാദപ്രകടനം നടത്തി മറുപടി നല്‍കുകയും ചെയ്തിരുന്നു.