'അവന്റെ സ്ഥാനം തൊടാന്‍ പോലും ആര്‍ക്കും സാധിക്കില്ല'; ധോണിയെ പുകഴ്ത്തി കപില്‍ദേവ്

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ് ധോണിയെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. “കപില്‍ 11” ഡീമിനെ പ്രഖ്യാപിക്കുമ്പോഴായിരുന്നു കപിലിന്റെ ധോണി പ്രശംസ. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ നായകന്‍ സൗരവ് ഗാംഗുലിയെ കുറിച്ച് കപില്‍ ഒന്നും തന്നെ പരാമര്‍ശിച്ചില്ല.

“എന്റെ സ്വപ്ന 11-നെ പറയുകയാണെങ്കില്‍ ഏകദിനത്തിലും ടെസ്റ്റിലും വ്യത്യസ്ത താരങ്ങളായിരിക്കും. ഏകദിന ടീമാണെങ്കില്‍ സച്ചിന്‍, സെവാഗ്, കോഹ്‌ലി, ദ്രാവിഡ്, യുവരാജ് തുടങ്ങിയവരെല്ലാം അവിടെയുണ്ടാകും. വിക്കറ്റ് കീപ്പറായി ധോണിയാവും ഉണ്ടാവുക. അവന്റെ സ്ഥാനം തൊടാന്‍ പോലും ആര്‍ക്കും സാധിക്കില്ല. സഹീര്‍ ഖാന്‍, ശ്രീനാഥ് പുതിയ താരം ബുംറ. അതോടൊപ്പം അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും” കപില്‍ പറഞ്ഞു.

From MS Dhoni to Kapil Dev: Aakash Chopra picks top 6 captains in Indian cricket history | Cricket News

ഇന്ത്യക്ക് മൂന്ന് ഐ.സി.സി കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് ധോണി. 2007-ലെ ടി20 ലോക കപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച ധോണി 2011 -ലെ ഏകദിന ലോക കപ്പിലും 2013-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലെത്തിച്ചിരുന്നു.

Virat Kohli comparable to Kapil Dev because of self-belief, never-say-die attitude: Kris Srikkanth | Cricket News - Times of India

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ വിജയ സാദ്ധ്യതകളെ കുറിച്ചും കപില്‍ അഭിപ്രായപ്പെട്ടിരുന്നു. ബോളിംഗ് നിര ശക്തമാണെങ്കിലും ബാറ്റിംഗ് നിര പ്രശ്നമാണെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. കോഹ് ലിയുടെ അസാന്നിദ്ധ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് കപിലിന്റെ വിലയിരുത്തല്‍