അയാളുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒരല്‍പ്പം അകലം പാലിക്കുക, ഞങ്ങള്‍ കുറച്ച് പേര്‍ക്ക് അയാളെ വേണം

 

ഫാസില്‍ കൈച്ചേരി

തന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഏതൊരു കളിക്കാരനെ സംബന്ധിച്ചും സര്‍വ്വ സാധാരണമാണ്. ലെജന്റ്‌സ് എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന പലരും തങ്ങളുടെ കരിയറില്‍ ഏറ്റം മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. തുടര്‍ച്ചയായി പരാജയപ്പെട്ടു തല താഴ്ത്തി മടങ്ങുന്നവരെ നമ്മളൊക്കെ കുറച്ച് കഴിഞ്ഞാല്‍ എഴുതി തള്ളും. അതാണല്ലോ പതിവ്..

വിരാട് കോഹ്ലി എന്ന ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ കുറച്ച് കാലമായി തന്റെ ഫോമിന്റെ ഏറ്റവും മോശം സ്റ്റേജിലാണ്. വളരെ നിസ്സാരമായി, അനായാസമായി അയാള്‍ കളിച്ചിരുന്ന പന്തുകള്‍ക്ക് മുന്‍പില്‍ നിഷ്‌കരുണം അയാള്‍ കീഴടങ്ങുന്നു. ഏറ്റവും പ്ലസ് പോയിന്റ് ആയി കൊണ്ട് നടന്നിരുന്ന അയാളിലെ എനര്‍ജി ലെവല്‍ വളരെയധികം താഴോട്ട് പോയിരിക്കുന്നു. ഒരു ഘട്ടത്തില്‍ സാക്ഷാല്‍ ടെണ്ടുല്‍ക്കറെ പോലും മറികടക്കുമെന്ന് തോന്നിച്ച അയാളുടെ പോരാട്ട വീര്യത്തിന്റെ ഏഴയലത്തല്ല ഇന്ന് അദ്ദേഹം..

പക്ഷേ ഇത് ക്രിക്കറ്റാണ്. ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുമ്പോഴും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്നു ചരിത്രം സൃഷ്ടിച്ചവരുടെ ക്രിക്കറ്റ്..! ഇവിടെ കോഹ്ലിയുടെ കാര്യവും വ്യത്യസ്തമല്ല.ഒരല്‍പ്പം സമയം കിട്ടിയാല്‍, ഒരു ബ്രേക്ക് എടുത്താല്‍ അയാളിലെ പഴയ ആ മാസ്സ് ബാറ്റിംഗ് പ്രകടനങ്ങള്‍ പഴയ രീതിയിലേക്ക് എത്തിക്കാന്‍ അയാള്‍ക്ക് കഴിയും.. തീര്‍ച്ചയായും..!

അതുകൊണ്ട് അയാളുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒരല്‍പ്പം അകലം പാലിക്കുക. ഞങ്ങള്‍ കുറച്ച് പേര്‍ക്ക് അയാളെ വേണം.. ടീം ഇന്ത്യക്കും.. വിമര്‍ശന കൂരമ്പുകളെ ബൗണ്ടറി ലൈനില്‍ എത്തിച്ചു കൊണ്ട് അയാള്‍ തിരിച്ചു വരിക തന്നെ ചെയ്യും…

 

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7