പഞ്ചാബിന് ആശ്വാസം; സൂപ്പര്‍ താരം ടീമിനൊപ്പം ചേരും

ഐ.പി.എല്‍ 13-ാം സീസണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആശ്വാസവാര്‍ത്ത. കോവിഡ് മുക്തനായ സൂപ്പര്‍ താരം കരുണ്‍ നായര്‍ ടീമിനൊപ്പം ചേരും. രണ്ടാഴ്ചയ്ക്കു മുമ്പായിരുന്നു കരുണിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികില്‍സയിലായിരുന്ന താരം കോവിഡ് മുക്തനായി ടീമിനൊപ്പം ചേരാന്‍ സന്നദ്ധനാണെന്ന് ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു.

കരണ്‍ ഇല്ലാതെ യു.എ.ഇലേക്ക് പറക്കേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് പഞ്ചാബിനെ തേടി ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നത്. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യു.എ.ഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം. രണ്ട് തവണ കോവിഡ് നെഗറ്റീവായാല്‍ മാത്രമേ താരങ്ങളെ യു.എ.ഇയിലേക്കു പോകാന്‍ അനുവദിക്കൂ.

Karun Nair: Should have made better use of

ഈ മാസം 21, 22 തിയതികളിലെന്നെങ്കിലുമാകും പഞ്ചാബ് യു.എ.ഇയ്ക്ക് തിരിക്കുക. എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം ഒരുക്കുക. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കുകയും വേണം. യു.എ.ഇയിലെത്തി ആദ്യ ആഴ്ചയില്‍ കളിക്കാരും ടീം ഒഫീഷ്യല്‍സും ഹോട്ടലില്‍ പരസ്പരം കൂടിക്കാഴ്ച നടത്താന്‍ പാടില്ല. കോവിഡ് പരിശോധനാഫലം മൂന്ന് തവണയെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞതിനു ശേഷമെ ഒഫീഷ്യല്‍സിന് കളിക്കാരെ കാണാന്‍ അനുമതിയുണ്ടാകു.

Karun Nair

Read more

സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.