ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന് ഹൃദയാഘാതം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന് ഹൃദയാഘാതം. ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 1983- ല്‍ കപിലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ലോക കപ്പ് നേടിയത്. 1983-ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ വീഴ്ത്തിയാണ് ഇന്ത്യ ലോക കപ്പ് സ്വന്തമാക്കിയത്.

On this day: India win the 1983 World Cup
1978 ഒക്‌ടോബര്‍ 16-ന് ഫൈസലാബാദില്‍ പാകിസ്ഥാനെതിരെ സാദിഖ് മുഹമ്മദിനെ ഗാവസ്‌കറുടെ കൈയിലെത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച കപില്‍ ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു. ഇന്ത്യക്കു വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളില്‍ നിന്ന് 3783 റണ്‍സും 253 വിക്കറ്റുകളും കപിലിന്റെ പേരിലുണ്ട്.

He learned by himself
1978 ഒക്ടോബര്‍ ഒന്നിന് ക്വെറ്റയില്‍ ചിരവൈരികളായ പാകിസ്ഥാനെതിരായിരുന്നു കപിലിന്റെ ഏകദിന അരങ്ങേറ്റം. ഇതേ മാസം അവസാനം പാകിസ്ഥാനെതിരേ തന്നെ ടെസ്റ്റിലും കപില്‍ അരങ്ങേറിയിരുന്നു. ഇടംകൈ ഉയര്‍ത്തി അല്‍പം ഇടത്തോട്ട് ചാഞ്ഞ് അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പന്ത് ഔട്ട് സ്വിംഗറിലേക്ക് തൊടുക്കുന്ന കപിലിന്റെ ബൗളിംഗ് ആക്ഷന്‍ മനോഹരമായ കാഴ്ച തന്നെയാണ്.