'ക്യാപ്റ്റന്‍സി വിഭജനം നമ്മുടെ രീതിയ്ക്ക് ചേര്‍ന്നതല്ല'; രോഹിത്തിനെ 'തഴഞ്ഞ്' കപില്‍ ദേവ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍സി വിഭജനം വേണമെന്ന അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. ഇന്ത്യന്‍ ടീമിന്റെ സ്വഭാവമനുസരിച്ച് രണ്ട് ക്യാപ്റ്റന്‍ എന്ന രീതി ഉചിതമല്ലെന്നും, അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും കപില്‍ പറഞ്ഞു.

“ടീമിന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് നമ്മുടെ രീതിയ്ക്ക് അനുയോജ്യമല്ല. മൂന്നു ഫോര്‍മാറ്റുകളിലും നമ്മുടെ ടീമിലെ 70-80 ശതമാനം പേരും ഒരേ താരങ്ങള്‍ തന്നെയാണ്. വ്യത്യസ്ത തിയറികളുള്ള ക്യാപ്റ്റന്‍മാരെ അവര്‍ ഇഷ്ടപ്പെടില്ല. ഇതു താരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭിന്നതയുണ്ടാക്കും.”

Dean Jones was my friend for 35 years, will miss him: Kapil Dev- The New Indian Express

“ഒരു കമ്പനിയുടെ സി.ഇ.ഒയായി നിങ്ങള്‍ക്കു രണ്ടു പേരെ നിയമിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ടീമിന്റെയും കാര്യം. കോഹ്‌ലി ടി20യില്‍ തുടര്‍ന്നും കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തന്നെ ക്യാപ്റ്റനായും തുടരണം. ക്യാപ്റ്റന്‍സിയിലേക്കു പുതിയ താരങ്ങള്‍ വരുന്നത് കാണാന്‍ എനിക്കു ആഗ്രഹമുണ്ട്. പക്ഷെ അതു ബുദ്ധിമുട്ടാണ്.” കപില്‍ പറഞ്ഞു.

Virat Kohli Asks Players To Grab Limited Opportunities ahead of World T20ഐ.പി.എല്ലില്‍ അഞ്ചാം കിരീടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ എത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ ടി20 നായക സ്ഥാനത്ത് രോഹിത്തിനെ കൊണ്ടുവരണം എന്ന വാദം ശക്തമായത്. രോഹിത്തിനെ നായകനാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന താരങ്ങടക്കം നിരവധി പേരാണ് രംഗത്ത് വന്നത്.