ആരോഗ്യനില തൃപ്തികരം; കപില്‍ദേവ് ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ദേവ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി രണ്ടു ദിവസത്തിനു ശേഷമാണ് സൂപ്പര്‍താരം ആശുപത്രി വിട്ടത്. ഈ വിവരം സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ ശര്‍മയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കപിലിനെ കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്റെ കൂടെ അദ്ദേഹം നില്‍ക്കുന്ന ചിത്രവും ചേതന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

“ഡോ. അതുല്‍ മാത്തൂരാണ് കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ഇപ്പോള്‍ കപില്‍ സുഖമായിരിക്കുന്നു. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴുള്ള ചിത്രമാണിത്” ചേതന്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം വിശ്രമിക്കുന്ന കപിലിന്റെ ചിത്രവും ചേതന്‍ ശര്‍മ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Kapil Dev stable after emergency coronary angioplasty due to chest pain | Sports News,The Indian Expressവെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 61-കാരനായ കപിലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി.

Kapil Dev undergoes angioplasty after mild heart attack, stable - The Federalമുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 1983- ല്‍ കപിലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ലോക കപ്പ് നേടിയത്. 1983-ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന കലാശക്കളിയില്‍ കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ വീഴ്ത്തിയാണ് ഇന്ത്യ ലോക കപ്പ് സ്വന്തമാക്കിയത്.