'ഞങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് അത് സാധിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു'; ചീത്തപ്പേര് മാറ്റൂവെന്ന് കൈഫ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുല്യശക്തികള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുന്ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18 ന് നടക്കുന്ന മത്സരത്തിനായി ഇനി വറും ഒമ്പത് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഇപ്പോഴിതാ ഇന്ത്യയുടെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. തങ്ങളുടെ കാലത്തിന് ശേഷം പ്രധാന മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കൈഫ് പറഞ്ഞു.

“ഐ.സി.സി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിച്ച അവസാന നിര ഞങ്ങളുടെ പഴയനിരയുടേത് ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നിലവിലെ ഇന്ത്യന്‍ ടീമിന് ഈ തോല്‍വികള്‍ക്ക് അവസാനം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു” കൈഫ് പറഞ്ഞു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡ് ഇന്ത്യക്ക് എന്നും തലവേദനയാണ്. 2019ലെ ഏകദിന ലോക കപ്പില്‍ ഗംഭീര പ്രകടനവുമായി കിരീടം ഉറപ്പിച്ച് മുന്നേറിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്.

Read more

2003ലെ ലോകകപ്പിലാണ് അവസാനമായി ഐ.സി.സി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്. അന്ന് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കൈഫായിരുന്നു. അവസാനമായി ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ തോറ്റ് നാണംകെട്ടിരുന്നു.