ഓപ്പണിംഗ് പങ്കാളിയെ വെളിപ്പെടുത്തി റോയല്‍സ്; നീരസം പരസ്യമാക്കി ബട്ട്‌ലര്‍

ആരാധകരുടെ കിളിപറത്തുന്ന രീതിയിലുള്ള ട്വീറ്റുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവരുന്നത്. ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് എല്ലായിടത്തും താരം. ടീമിന്റെ ‘നായകനായി’ പ്രഖ്യാപിക്കപ്പെട്ട താരം ജോസ് ബട്ടലറിനൊപ്പം ഓപ്പണര്‍ റോളും കൈകാര്യം ചെയ്യുമെന്നും ട്വീറ്റ് എത്തിയിരിക്കുകയാണ്.

ടൂര്‍ണമെന്റിനായി രാജസ്ഥാന്‍ ടീം ക്യാംപിലെത്തിയ ജോസ് ബട്ല്‍ ആദ്യം നോക്കിയത് രാജസ്ഥാന്റെ ട്വിറ്റല്‍ അക്കൗണ്ടിലെ ഈ ട്വീറ്റായിരുന്നു. ട്വീറ്റ് കണ്ട് അവിശ്വസനീയതയോടെ ബട്ട്ലര്‍ തലകുലുക്കുന്ന വീഡിയോ രാജസ്ഥാന്‍ പങ്കുവെച്ചു.

അതേസമയം, പുതിയ സീസണില്‍ പുതിയ ലുക്കിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. പിങ്ക് കളറിനാണ് പുതിയ കിറ്റില്‍ പ്രാമുഖ്യം. എന്നിരുന്നാലും നീല നിറത്തെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല.

ടീമിന്റെ പ്രധാന സ്‌പോണ്‍സറായ പ്രീമിയം ഡ്രൈ ഫ്രൂട്ട് ഹാപ്പിലിയോയുടെയും മറ്റു സ്‌പോണ്‍സര്‍മാരായ ഡോളര്‍, ജിയോ, റെഡ് ബുള്‍ എന്നിവയുടെല്ലാം ലോഗോകളും ജേഴ്‌സിയിലുണ്ട്. മാര്‍ച്ച് 29 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.