മരണ ബൗണ്‍സറുമായി ആര്‍ച്ചര്‍, ഓസീസ് താരത്തിന്റെ താടി പൊട്ടി

ലോക കപ്പിലെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍. ഇംഗ്ലീഷ് യുവപേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ അലക്സ് ക്യാരിക്ക് പരിക്കേറ്റു. പരിക്കേറ്റ താരം ബാന്‍ഡേജ് അണിഞ്ഞാണ് കളിക്കുന്നത്.

ബാറ്റിംഗ് തകര്‍ച്ച നേരിടുന്ന ഓസീസ് ഇന്നിംഗ്സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു. താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി. ടീം ഫിസിയോ ഓടിയെത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. 14 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്തും ക്യാരിയും കൂടി മികച്ച നിലയില്‍ സ്‌കോര്‍ ചെയ്ത് മുന്നേറുകയാണ്.