ഐ.സി.സി 'പ്ലെയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരം പ്രഖ്യാപിച്ചു

കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ജോ റൂട്ടിന്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി എന്നിവരെ മറികടന്നാണ് റൂട്ട് നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് റൂട്ടിനെ മികച്ച താരമാക്കിയത്. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും റൂട്ട് സെഞ്ച്വറി നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരത്തിനു അവകാശിയായത്.

വനിതകളില്‍ അയര്‍ലന്‍ഡിന്റെ ഐമിയര്‍ റിച്ചാര്‍ഡ്സനാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയത്. വനിതാ ടി20 ലോക കപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറിലെ മിന്നുന്ന പ്രകടനമാണ് ഐമിയറെ തുണച്ചത്.