സൂപ്പര്‍ ഓവറില്‍ നിഷാമിന്റെ സിക്‌സ് കണ്ടു, കോച്ച് അന്ത്യശ്വാസം വലിച്ചു

ലോക കപ്പ് ഫൈനല്‍ ക്രിക്കറ്റ് ലോകം മുള്‍മുനയില്‍ നിന്നാണ് ആസ്വദിച്ചത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ വിധി തീരുമാനിച്ചത് ബൗണ്ടറികളായിരുന്നു. മത്സരത്തില്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സൂപ്പര്‍ ഓവര്‍ പോരാട്ടം കണ്ടിരിക്കെ ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന്റെ ബാല്യകാല പരിശീലകന്‍ അന്ത്യശ്വാസം വലിച്ചു.

നീഷാമിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പരിശീലകനായ ഡേവിഡ് ജെിയംസ് ഗോര്‍ഡനാണ് സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ നീഷാം സിക്‌സര്‍ അടിക്കുന്നതുകണ്ട് കണ്ണടച്ചത്.

നിശ്ചിത ഓവറില്‍ ഇരു ടീമിന്റെയും സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്നാണ് ലോക കപ്പ് ഫൈനല്‍ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സടിച്ചു. ന്യൂസിലന്‍ഡിനായി സൂപ്പര്‍ ഓവറിലെ ആദ്യ പന്ത് നേരിട്ടത് നീഷാം ആയിരുന്നു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയപ്പോള്‍ രണ്ടാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തിലായിരുന്നു നീഷാമിന്റെ പടുകൂറ്റന്‍ സിക്‌സര്‍. ആ സിക്‌സര്‍ കണ്ടശേഷം പിതാവ് പിന്നീട് ശ്വാസമെടുത്തിട്ടില്ലെന്ന് ഗോര്‍ഡന്റെ മകള്‍ ലിയോണി പറഞ്ഞു.

https://www.asianetnews.com/sports-special/new-zealand-all-rounder-james-neeshams-childhood-coach-died-during-super-over-putt4v

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിലും സൂപ്പര്‍ ഓവറിലും ഗോര്‍ഡന്റെ ശ്വാസോച്ഛാസം അസാധാരണഗതിയിലായിരുന്നു. തുടര്‍ന്ന് ഒരു നേഴ്‌സിന്റെ സേവനം തേടി. നീഷാം സിക്‌സര്‍ അടിച്ച പന്തിനുശേഷം അദ്ദേഹം പിന്നീട് ശ്വാസമെടുത്തില്ല-ലിയോണി പറഞ്ഞു.

നീഷാമിന്റെ സ്‌കൂള്‍ കാലത്തെ പരിശിലീകനായിരുന്നു ഗോര്‍ഡന്‍. നീഷാമിന് പുറമെ കീവീസ് താരമായ ലോക്കി ഫെര്‍ഗൂസനെയും ഗോര്‍ഡന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഓക്ലന്‍ഡ് ഗ്രാമര്‍ സ്‌കൂളില്‍ 25 വര്‍ഷത്തോളം ക്രിക്കറ്റ് ഹോക്കി പരിശീലകനായിരുന്നു ഗോര്‍ഡന്‍. പരിശീലകന്റെ നിര്യാണത്തില്‍ നീഷാം അനുശോചിച്ചിരുന്നു.