ദാദ തുടരുമെന്ന് ജയ് ഷാ, പുതിയ ഇന്നിംഗ്സ് രാഷ്ട്രീയത്തിലേക്കോ; അണിയറയിൽ നടക്കുന്നത് വലിയ നീക്കങ്ങൾ

“ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം തുടങ്ങാൻ പോവുകയാണ്. പിന്തുണ വേണം.” ഇതാണ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചത്. ഇതോടെ ദാദാ രാജി വെക്കാൻ പോവുകയാണെന്ന് വാർത്തകൾ പുറത്ത് വന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്.

അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളി സെക്രട്ടറി ജയ് ഷാ. ഗാംഗുലിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇക്കാര്യം റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഗാംഗുലി രാജി വെക്കില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സ്ഥിതീകരണം വന്നിരിക്കുകയാണ്. ഗാംഗുലിയുടെ പുതിയ ഇന്നിങ്സ് രാഷ്രിയത്തിലേക്കാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബംഗാളിൽ മമത ബാനർജിക്ക് എതിരാളിയായിട്ട് ബി.ജെ.പി ദാദയെ പരിഗണിക്കുന്നുണ്ടെന്നും വാർത്തകൾ ഉണ്ട്.

ബിസിസിഐയുടെ 39-ാം പ്രസിഡന്‍റായി അധികാരമേറ്റ ഗാംഗുലി 2019 ലാണ് സ്ഥാനം ഏറ്റെടുത്തത്. 10 മാസം കാലാവധിയിൽ സ്ഥാനം ഏറ്റെടുത്ത ഗാംഗുലി പിന്നീട് തുടരുക ആയിരുന്നു. ഒരുപാട് മാറ്റങ്ങൾ ബിസിസിയിൽ പരീക്ഷിക്കാൻ ദാദയുടെ ഭരണ കാലത്ത് സാധിച്ചു എന്നത് വിജയം തന്നെയാണ്.

അടുത്തിടെ 40 കോടിയുടെ പുതിയ ഭവനത്തിലേക്ക് സൗരവ് ഗാംഗുലി താമസം മാറിയത് വലിയ വാർത്ത ആയിരുന്നു.