ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് പാക് ക്രിക്കറ്റ് ഇതിഹാസം

പാക്കിസ്താനൊപ്പം ഇന്ത്യ കളിക്കണമെന്ന് ആവശ്യപ്പെടുന്നത് മതിയാക്കാന്‍ പറഞ്ഞ് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയോട് ഇങ്ങനെ യാചിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് മിയാന്‍ദാദ് പറഞ്ഞത്. ഇന്ത്യയ്ക്ക് നമുക്കൊപ്പം കളിക്കാന്‍ താത്പര്യമില്ലെയെങ്കില്‍ കൂടുതല്‍ നിര്‍ബന്ധിക്കരുത്. അവരുമായി കളിക്കാതിരിക്കുന്നതിന്റെ പേരില്‍ നമ്മുടെ ക്രിക്കറ്റ് ഇല്ലാതായി പോകുന്നില്ലെന്ന് മിയന്‍ദാദ് പറഞ്ഞു.

ഇന്ത്യക്കെതിരായി കളിക്കുന്ന കാര്യം മറന്നേക്കു. അവര്‍ പത്ത് വര്‍ഷമായി പാക്കിസ്താനുമായി കളിച്ചിട്ടില്ല. അതുകൊണ്ട് നമുക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ ക്രിക്കറ്റിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. നമ്മള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയിലുള്‍പ്പടെ ജയിക്കാനും കഴിഞ്ഞു.

പാക്കിസ്താനില്‍ ക്രിക്കറ്റ് മരിക്കില്ല.എന്തെല്ലാം പ്രതിസന്ധികള്‍ നമ്മള്‍ പരണം ചെയ്തിരിക്കുന്നു. 2009ന് ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും പാക്കിസ്താനില്‍ കളിക്കാന്‍ സാധിക്കാതിരുന്നിട്ടും നമ്മള്‍ അതിനെയെല്ലാം അതിജീവിച്ചിരുന്നതായി ജാവേദ് മിയന്‍ദാദ് ചൂണ്ടിക്കാട്ടുന്നു.

2009ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്തേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞദിവസം ഭീകരവാദം അവസാനിപ്പിക്കാതെ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങില്ല എന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Read more

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരം സാധ്യമാകില്ലെന്ന സൂചന സുഷമ നല്‍കി. ഏറെ നാളുകളായി ഇന്ത്യയും പാകിസ്ഥാനും ഒരു പരമ്പര കളിച്ചിട്ട്.