ഭുംറയെ എന്തിന് ലണ്ടനിലേക്ക് അയച്ചു? രഹസ്യങ്ങള്‍ വെളിപ്പെടുന്നു

ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനുളള ഭുംറയുടെ സ്വപ്‌നങ്ങള്‍ക്ക് പരിക്ക് തിരിച്ചടി നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുളള ടെസ്റ്റ് മത്സരത്തില്‍ ഭുംറ ടീമില്‍ നിന്നും പുറത്തായി. നിലവില്‍ ബംഗ്ലാദേശിന്റെ ഇ്ന്ത്യന്‍ പര്യടനത്തിലും ഭുംറ കളിക്കില്ല.

എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ത്യന്‍ താരം ഫിറ്റ്നസ് വീണ്ടെടുത്തു വരുകയാണെന്നാണ് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓടാനും ലളിതമായ പരിശീലനങ്ങളും ഭുംറ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന് വ്യക്തമായ ഉത്തരം ഇപ്പോഴും ടീം അധികൃതര്‍ക്ക് കഴിയുന്നില്ല. ദീപാവലിക്ക് ശേഷം ഭുംറയുടെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതെസമയം ഭുംറയുടെ പരിക്ക് ഗുരുതരമല്ലെങ്കില്‍ എന്തിനാണ് താരത്തെ ലണ്ടനില്‍ ചികിത്സയ്ക്ക് വിധേയനാക്കിയതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ന്യൂസിലന്‍ഡ് പര്യടനവും അടുത്ത വര്‍ഷം ടി20 ലോക കപ്പും നടക്കാനിരിക്കേ ഭുംറയുടെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്മെന്റ് തയ്യാറല്ലാത്തതിനാലാണ് ലണ്ടനില്‍ ചികിത്സയ്ക്കായി ഭുംറയെ അയച്ചതെന്നാണ് ഭുംറയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. ലോക കപ്പിനായി 100 ശതമാനം ഫിറ്റ്നസ് ഭുംറ കൈവരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മാനേജുമെന്റിന് നിര്‍ബന്ധമുണ്ടത്രെ.