ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ജസ്പ്രിത് ഭുംറ!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ജസ്പ്രിത് ഭുംറ. അവസാന ഓവറുകളില്‍ അസാമാന്യ മനസാന്നദ്ധ്യത്തോടെ പന്തെറിയുന്ന ഈ പേസ് ബൗളര്‍ ഇന്ത്യയ്ക്ക് നിരവധി വിജയങ്ങളാണ് സമ്മാനിച്ചിട്ടുളളത്.

എന്നാല്‍ ഭുറയാണിപ്പോള്‍ ട്വിറ്ററിലെ ചൂടന്‍ വിഷയും. ട്രെയിനിങ്ങിനിടെ സിക്സ്പാക് വെളിവാക്കുന്ന ചിത്രം തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി താരം പങ്കുവച്ചതോടെയാണിത്. മെലിഞ്ഞുണങ്ങിയ പയ്യനില്‍ നിന്നും ഫിറ്റ്‌നസിന്റെ സിക്‌സ്പായ്ക്ക് തലത്തിലേക്കുള്ള ഭുംറയുടെ വളര്‍ച്ച അതിശയത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

മെച്ചപ്പെടാന്‍ കഠിനാധ്വാനവും സമര്‍പ്പണവും എല്ലായ്‌പ്പോഴും അനിവാര്യമാണ് എന്ന ക്യാപ്ഷ്യനോടെയാണ് ഭുംറ ചിത്രം അപ്ലോഡ് ചെയ്തത്. ഇതിനു പിന്നാലെ താരത്തെ അഭിനന്ദിച്ചും മാറ്റത്തില്‍ അത്ഭുതപ്പെട്ടും ഏറെ പേരാണ് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ജിമ്മില്‍ പരിശീലനത്തിനിടെയുള്ള ഒരു വീഡിയോയും താരം ട്വിറ്ററില്‍ പങ്കുവച്ചു.

2019ലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീം ഇന്ത്യ ഫിറ്റ്‌നസിന് കൂടുതല്‍ പ്രാധ്യാന്യം നല്‍കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.