ഇന്ത്യയ്ക്കായി കഴിവ് തെളിയിച്ച് കേരളത്തിന്റെ സക്‌സേന, നായകന്റെ കളിയുമായി ഗില്‍

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച ലീഡ്. 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റേയും കേരള താരം ജലജ് സക്‌സേനയുടേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 164 റണ്‍സിന് മറുപടിയായി ഇന്ത്യ 303 റണ്‍സാണ് എടുത്തത്. നായകന്റെ കളി പുറത്തെടുത്ത ഗില്‍ 90 റണ്‍സെടുത്തു. 153 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതമാണ് ഗില്‍ 90 റണ്‍സെടുത്തത്. ജലജ് സക്‌സേന പുറത്താകാതെ 61 റണ്‍സെടുത്തു. 96 പന്തില്‍ 11 ബൗണ്ടറി സഹിതമാണ് സക്‌സേന 61 റണ്‍സെടുത്തത്.

താക്കൂര്‍ 34-ലും ഭരത് 33-ഉം ബുല്‍ 26-ഉം ഗോള്‍ക്ക് വാര്‍ഡ് 30-ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പീഡിറ്റും നഗ്ദിയുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എ 37 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. മുഹമ്മദ് സിറാജിനും താക്കൂറിനും ആണ് വിക്കറ്റ്.