വെറുമൊരു പത്രസമ്മേളനം ആയിരുന്നില്ല അത്, ദ്രാവിഡ് ലക്‌ഷ്യം വെച്ചത് സൂപ്പർ താരങ്ങളെ തന്നെ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ഈ ഐ.പി.എലിൽ ഇരുവരും തീർത്തും നിരാശപെടുത്തിയിരുന്നു. കഴിഞ്ഞ എഡിഷനുകളിൽ ബാറ്റ് കൈയ്യിൽ പിടിച്ച് അവർ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ ഈ വർഷം അവർ നിസ്സഹരായി മടങ്ങി. സീസണിലുടനീളം അവർ വളരെ ബുദ്ധിമുട്ടിയെന്ന പറയാം.

രോഹിത് 14 കളികളിൽ നിന്ന് 268 റൺസുമായി സീസൺ അവസാനിപ്പിച്ചപ്പോൾ, കോഹ്‌ലി 16 മത്സരങ്ങളിൽ നിന്ന് 341 റൺസ് നേടി. യഥാക്രമം 120, 116 എന്നിങ്ങനെയുള്ള സ്‌ട്രൈക്ക് റേറ്റുകൾ. ആദ്യ ആറ് ഓവറിൽ റൺസ് നേടുന്ന അവരുടെ സമീപനമാണ് ചർച്ചാവിഷയം – പവർപ്ലേ. ഐപിഎൽ 2022 ലെ മിക്ക മത്സരങ്ങളിലും മികച്ച തുടക്കം നൽകുന്നതിൽ ഇരുവരും പരാജയപെട്ടു.

എന്നിരുന്നാലും, ഈ വർഷാവസാനം ഏറെ കാത്തിരുന്ന ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് അവരുടെ സീനിയർ ബാറ്റർമാർ അവരുടെ പരുക്കൻ പാച്ചുകളിൽ നിന്ന് പുറത്തുവരുമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു. നിലവിൽ, ഡൽഹിയിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ടി20 യിൽ ഇരുവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ചൊവ്വാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും നിർണായക ടി20 മത്സരങ്ങളിൽ അതിവേഗം റൺസ് നേടേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. കോച്ച് പേരുകൾ എടുത്തില്ലെങ്കിലും, മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

“ഉയർന്ന സ്കോറിന് മത്സരം വന്നാൽ സ്ട്രൈക്ക് റേറ്റ് അതനുസരിച്ച് നിലനിർത്താൻ സാധിക്കണം. ബാറ്റിങ് ബുദ്ധിമുട്ടുള്ള പിച്ചുകളിൽ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനും നിങ്ങൾ പഠിക്കണം” വെർച്വൽ പത്രസമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.

ഐ.പി.എലിലെ റോൾ ഇന്ത്യൻ ടീമിലെ റോളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തം ആയിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

“പൊതുവേ, ടി20യിൽ ആളുകൾ പോസിറ്റീവായി കളിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, ഞാൻ പറഞ്ഞതുപോലെ, അവരുടെ റോളുകൾ അവരിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും. അവരുടെ റോളുകൾ എന്താണെന്ന് ഞങ്ങൾ അവർക്ക് വ്യക്തത നൽകും. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ആർക്കും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് റോൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലി, രോഹിത് ഉൾപ്പടെ ഉള്ള താരങ്ങളുടെ വരും മാസങ്ങളിലെ പ്രകടനം ടീം മാനേജ്‌മന്റ് നിരീക്ഷിക്കുമെന്നുറപ്പ്.