ബി.സി.സി.ഐയും കോഹ്‌ലിയും തമ്മില്‍ അത്ര സുഖത്തിലല്ല, ഈ നീക്കം അവര്‍ അറിഞ്ഞിരുന്നില്ല!

ബി.സി.സി.ഐയും വിരാട് കോഹ് ലിയും തമ്മിലുള്ള ആശയവിനിമയ വിടവ് വ്യക്തമാക്കുന്നതാണ് ടി20 ലോക കപ്പ് അടുത്തിരിക്കെയുള്ള താരത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയല്‍ പ്രഖ്യാപനമെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ഇത് ശരിയായ ഒരു നടപടിയല്ലെങ്കിലും കോഹ്‌ലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പരഞ്ഞു.

‘വിരാടിന്റെ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഒരേ സമയം ടീമിനെ നയിക്കുന്നതും നിങ്ങളുടെ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അത്ര എളുപ്പമുള്ള ജോലിയല്ല. പ്രത്യേകിച്ചും ഇക്കാലത്ത് ധാരാളം ക്രിക്കറ്റ് ഉള്ളതിനാല്‍. ഈ നീക്കം 100% ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനെ സഹായിക്കും.’

Sandeep Patil says he's not in favour of four-day Tests | Cricket News - Times of India

‘ബി.സി.സി.ഐയും വിരാടും തമ്മില്‍ വലിയ ആശയവിനിമയ വിടവ് ഉള്ളതായി തോന്നുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിട്ടും, ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ആ വാര്‍ത്ത വേഗത്തില്‍ തള്ളിക്കളഞ്ഞു. ഇത് തികച്ചും വിരാടിന്റെ മാത്രം തീരുമാനമാണ്. ഇന്ത്യന്‍ ടി 20 ക്യാപ്റ്റനായി രോഹിത് അനുയോജ്യനാണെന്ന് എനിക്ക് തോന്നുന്നു. രോഹിത് തന്റെ കഴിവ് ഇതിനോടകം തെളിയിച്ചയാളുമാണ്’ സന്ദീപ് പാട്ടീല്‍ പറഞ്ഞു.