ഫോമിലാണ് എന്നുള്ളത് ശരി തന്നെ, ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോഹ്‌ലിക്ക് പണി കിട്ടുമെന്ന് ഉറപ്പാണ്; അവനെ നായകന്മാർ വീഴ്ത്തും; കോഹ്‌ലിയുടെ കാര്യത്തിൽ വലിയ അഭിപ്രായവുമായി വസീം ജാഫർ

സ്പിന്നർമാർക്കെതിരെ വിരാട് കോലി നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുണ്ടെന്നും നിരന്തരമായി പുറത്താകുകയാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറയുന്നു. ബുധനാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ മിച്ചൽ സാന്റ്നറുടെ ഉജ്ജ്വലമായ പന്തിൽ സ്റ്റാർ ബാറ്റർ പുറത്തായിരുന്നു.

കോഹ്ലി അനാവശ്യമായ പ്രതിരോധത്തിലേക്ക് വലിഞ്ഞത് കൊണ്ടാണ് പുറത്തായതെന്നും അദ്ദേഹത്തിന് ആ പന്ത് ഫ്രന്റ് ഫൂട്ടിൽ കളിക്കാമായിരുന്നു എന്നും ജാഫർ പറയുന്നു. ഇപ്പോൾ മികച്ച ഫോമിലുള്ള കോഹ്ലി സ്പിന്നറുമാർക് എതിരെ നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ജാഫർ പറയുന്നു.

ഗെയിമിന് ശേഷം ESPNCricinfo യോട് സംസാരിച്ച വസീം ജാഫർ, വിരാട് കോഹ്‌ലി എത്രയും വേഗം പ്രവർത്തിക്കേണ്ട വിഷയമായത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു. അവന് പറഞ്ഞു:

“അതെ, കോഹ്‌ലിക്ക് സ്പിന്നിന്റെ ലൈൻ മനസിലാക്കാൻ കഴിയാത്തത് ഇത് ഒരു പ്രശ്‌നമായി മാറുന്നുവെന്ന് ഞാൻ കരുതുന്നു. യഥാർത്ഥത്തിൽ അത് ഫ്രണ്ട് ഫൂട്ടിൽ കളിക്കേണ്ട സമയത്ത് അദ്ദേഹം ബാക്ക് ഫൂട്ടിലാണ് ഡെലിവറി കളിക്കുന്നത്. അദ്ദേഹം ഇത്തരത്തിൽ ഇടംകൈയൻ സ്പിന്നറുമാർക്ക് മുന്നിൽ പോലും പുറത്താകുന്നു.”