ഇന്ത്യയുടെ 2025ലെ ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു സാംസണേക്കാൾ മുന്നോടിയായി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തത് പന്ത് ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭ ആയതുകൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര. എന്നിരുന്നാലും, ഇവരിൽ ആര് തിരഞ്ഞെടുക്കപ്പെട്ടിരുന്നാലും പ്ലെയിംഗ് ഇലവനിൽ ഇടം പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 19 മുതൽ പാക്കിസ്ഥാനിലും ദുബായിലുമായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടർമാർ ഇന്നലെ തിരഞ്ഞെടുത്തു. കെ എൽ രാഹുലും പന്തുമാണ് രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാർ.
തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, കമൻ്റേറ്റർ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെക്കുറിച്ച് സംസാരിച്ചു . പന്തിനെ സാംസണിന് മുന്നിൽ തിരഞ്ഞെടുത്തത് സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു “തലമുറയിലെ ഏറ്റവും വലിയ പ്രതിഭയെ തിരഞ്ഞെടുത്തിട്ടുണ്ട്, പക്ഷേ സഞ്ജു സാംസണെ തിരഞ്ഞെടുത്തിട്ടില്ല. റിഷഭ് പന്തിനെ ബാക്കപ്പ് കീപ്പറായി നിലനിർത്തിയിട്ടുണ്ട്. സഞ്ജു സാംസണും ഋഷഭ് പന്തും തമ്മിൽ മത്സരമാണ് നടക്കുന്നത്. ആരെ തിരഞ്ഞെടുത്താലും അവർ പുറത്ത് ഇരിക്കും.”
സാംസണിന് മുന്നോടിയായി പന്തിനെ തിരഞ്ഞെടുത്തത് സെലക്ടർമാരുടെ ചിന്താ പ്രക്രിയയെക്കുറിച്ച് ചോപ്ര ഇങ്ങനെ പറഞ്ഞു”:
“സെലക്ടർമാർ ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമാണ്. സഞ്ജു- പന്ത് ആര് കളിക്കണം എന്നുള്ളത് വലിയ തീരുമാനം ആയിരുന്നു. സഞ്ജുവിന് ഒരുപാട് ആരാധകർ ഉള്ളതിനാൽ തന്നെ അവനെ ഒഴിവാക്കിയാൽ തെറി കേൾക്കും എന്ന് അവർക്ക് അറിയാം.”
ഋഷഭ് പന്തിന് സഞ്ജു സാംസണെ പോലെ ഫാൻസ് ഇല്ലെന്നും ചോപ്ര പറഞ്ഞു.