അയാൾ ഫിറ്റ്‌നെസ് ശ്രദ്ധിക്കാത്തത് പോലെയല്ല പന്തിന്റെ കാര്യം, പന്ത് കീപ്പ് ചെയ്യുന്നത് കണ്ടാൽ അറിയാം അമിതഭാരത്തിന്റെ പ്രശ്നങ്ങൾ; കുറ്റപ്പെടുത്തി മുൻ തരാം

പന്ത് ആവശ്യമോ ? ഈ വരുന്ന ട്വന്റി ട്വന്റി ലോകകപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടോ. ഒറ്റവാക്കിൽ പറയാം, ഇല്ല.

അതിന് കാരണം കാർത്തിക്കും പാണ്ഡിയയും തന്നെ. ധോണി എന്ന ഫിനിഷർ പോയ വിടവ് നികത്താൻ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോർട്ട് ചെയ്തു. പക്ഷെ ഇപ്പോൾ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്സിനെ ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നു. ഇനി അതും പോരാത്തതിന് സഞ്ജു ഉൾപ്പടെ ഉള്ളവർ ഒരു അവസരം കാത്തിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ ടി20 യിലേക്ക് വരുമ്പോൾ ആവർത്തിക്കാൻ സാധിക്കുന്നില്ല.

29, 5, 6, 17 എന്നിങ്ങനെയാണ് പരമ്പരയിലെ നാല് മത്സരങ്ങളിൽ പന്തിന്റെ സ്കോറിങ്. നായകൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ട പന്ത് തന്നെയാണ് കൂടുതൽ അലസമായി കളിക്കുന്നത്. ഈ അലസതയാണ് ഇപ്പോൾ ഇന്ത്യക്ക് ഏറ്റവും പാര എന്നും പറയാം. ഇപ്പോൾ പന്തിനെക്കുറിച്ച്പറയുകയാണ് മുൻ പാകിസ്ഥാൻ തരാം ഡാനിഷ് കനേറിയ.

പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. പന്ത് ഫാസ്റ്റ് ബൗളറുമാർ പന്തെറിയുമ്പോൾ സാധരണ വിക്കറ്റ് കീപ്പറുമാർ ഇരിക്കുന്ന പോലെ ഇരിക്കുന്നില്ല, അമിത ഭാരം കാരണം എഴുനേൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാകാം ഇങ്ങനെ ചെയ്യുന്നത്. അവൻ പൂർണ്ണമായും ഫിറ്റാണോ? സംശയമുണ്ട്.” മുൻ തരാം പറഞ്ഞു.

മൊത്തത്തിലുള്ള ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയാലേ പന്ത് മാനസികമായി കഠിനനാകൂവെന്ന് മുൻ ക്രിക്കറ്റ് താരം അഭിപ്രായപ്പെട്ടു. സമീപകാല ഗെയിമുകളിൽ പേസർമാർക്ക് വിക്കറ്റ് കീപ്പുചെയ്യുമ്പോൾ യുവതാരം എങ്ങനെ ശരിയായി സ്ക്വാട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അദ്ദേഹം പ്രസ്താവിച്ചു:

ഋഷഭ് പന്തിന്റെ ഫിറ്റ്‌നസ് അത്ര നിലവാരം പുലർത്തിയിട്ടില്ല, അത് വളരെ കുറവാണ്. ഇത് വളരെ സാധാരണമാണെന്നാണ് ഞാൻ പറയുക. കോഹ്‌ലി നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തിൽ വലിയ മാറ്റമുണ്ടായി. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് പന്ത് പിന്നിലാണ്.

“രോഹിത് ശർമ്മയും അത്ര ഫിറ്റല്ലെങ്കിലും അവൻ ഒരു ബാറ്റ്സ്മാൻ മാത്രമാണെന്ന് ഓർക്കാം. എന്നാൽ പന്ത് വിക്കറ്റ് കീപ്പറായതിനാൽ ഫിറ്റ്നസ് മെച്ചപ്പെടുത്തേണ്ടതുണ്ട്. പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. പന്ത് ഫാസ്റ്റ് ബൗളറുമാർ പന്തെറിയുമ്പോൾ സാധരണ വിക്കറ്റ് കീപ്പറുമാർ ഇരിക്കുന്ന പോലെ ഇരിക്കുന്നില്ല, അമിത ഭാരം കാരണം എഴുനേൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാകാം ഇങ്ങനെ ചെയ്യുന്നത്. അവൻ പൂർണ്ണമായും ഫിറ്റാണോ? സംശയമുണ്ട്.” മുൻ തരാം പറഞ്ഞു.

” വിരാട് കോഹ്ലിയെ കണ്ടുപഠിക്കണം. അയാൾ അത്ര നല്ല രീതിയിലാണ് ഫിറ്റ്നസ് ശ്രദ്ധിക്കുന്നത്.”