കോഹ്‌ലി വളരെ അപകടകാരി; തുറന്നടിച്ച് ആര്‍.സി.ബി താരം

പുതിയ സീസണില്‍ ടീം നായകനെന്ന ഭാരം ഒഴിഞ്ഞെത്തുന്ന വിരാട് കോഹ്‌ലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി സഹതാരം ഗ്ലെന്‍ മാക്സ്‌വെല്‍. നായകസ്ഥാനം വലിയൊരു ഭാരം തന്നെയാണെന്നും ആ ഇറക്കിവെച്ച കോഹ്‌ലിയില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

‘നായകസ്ഥാനം ഒഴിയുകയെന്നത് വലിയൊരു ഭാരം ഇറക്കിവെക്കുന്ന പോലെയാണ്. കുറച്ചുനാളുകളായി കോഹ്‌ലിയെ പ്രയാസപ്പെടുത്തിയിരുന്ന വലിയ ഭാരം ഇറക്കി വെച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ കോഹ്‌ലി ഇപ്പോള്‍ കൂടുതല്‍ അപകടകാരിയായി മാറും. എതിര്‍ ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്.’

‘അല്‍പ്പം കൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവുമെന്നത് കോഹ്‌ലിയെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇനിയുള്ള വര്‍ഷങ്ങള്‍ നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കോഹ്‌ലിക്കാവും. എപ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന മത്സരബുദ്ധിയുള്ള താരമാണ് കോഹ്‌ലി’ മാക്സ്‌വെല്‍ പറഞ്ഞു.

കഴിഞ്ഞ സീസണോടെയാണ് കോഹ്‌ലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിയാണ് ആര്‍സിബിയുടെ പുതിയ നായകന്‍. കോഹ്‌ലിക്ക് കീഴില്‍ ഒരു കിരീടം പോലും ആര്‍സിബി നേടിയിട്ടില്ല. അതിനാല്‍ ഡുപ്ലസില്‍ ഏറെ പ്രതീക്ഷായാണ്ാ ആരാധകര്‍ക്കുള്ളത്.