ഓവറിൽ 10-12 റൺസ് വഴങ്ങിയില്ലെങ്കിൽ പാറ്റ് കമ്മിൻസിന്റെ ദിവസം പൂർണമല്ലെന്ന് തോന്നുന്നു, ബോളിംഗ് നിരയെ കുറ്റപ്പെടുത്തി മഞ്ജരേക്കർ

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസണിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് സ്ഥിരത ഇല്ലാത്ത പ്രകടനങ്ങൾ നടത്തിയ ടീമാണ് കൊൽക്കത്ത.മികച്ച ബാറ്റിംഗ് നിര ഉണ്ടെങ്കിലും ബോളിങ്ങിലെ മൂർച്ചയില്ലായ്മയാണ് കൊൽക്കത്തക്ക് പണിയാകുന്നത്. ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിംഗ് നിരയെക്കുറിച്ച് അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

” ഇന്നലെ ബട്ട്ലർ നേടിയ സെഞ്ചുറി നിങ്ങളുടെ ബോളിംഗ് നിരയുടെ ദൗർബല്യമാണ് കാണിച്ചത്. , ആദ്യ മത്സരങ്ങളിൽ ഉമേഷ് യാദവ് ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചു പിന്നീട് നിറംമങ്ങി, സുനിൽ നരെയ്ൻ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത് . ബാക്കിയുള്ളവരെല്ലാം നല്ല പ്രഹരം ഏറ്റുവാങ്ങുന്നു . പാറ്റ് കമ്മിൻസ് 50ന്റെ പട്ടികയാണ് വായിക്കുന്നത്. ഓവറിൽ 10-12 റൺസ് വഴങ്ങിയില്ലെങ്കിൽ പാറ്റ് കമ്മിൻസിന്റെ ദിവസം പൂർണമല്ലെന്ന് തോന്നുന്നു.”

“വരുൺ ചക്രവർത്തിക്ക് തന്റെ ഓവർ പൂർത്തിയാക്കാൻ പോലും കഴിയുന്നില്ല. ശിവം മാവി – അവന്റെ അവസാന ഓവറിൽ തിളങ്ങി. ആദ്യ മത്സരങ്ങളിൽ നിങ്ങൾ ശിവം മവിക്ക് അവസരം നൽകി, തുടർന്ന് അവനെ പുറത്തിരുത്തി അമറിന് അവസരം നൽകി. പിന്നീട് വീണ്ടും മവിക്ക്, ഇത് ശരിയല്ല.”

Read more

ലോകോത്തര ബോളർ ആയ കമ്മിൻസ് നല്ല പ്രഹരമാണ് എല്ലാ മത്സരങ്ങളിലും ഏറ്റുവാങ്ങുന്നത്. ഇത് ടീമിന് വലിയ തിരിച്ചടിയാകുന്നുണ്ട്.