അത് എങ്ങനെയാ എല്ലാം അറിയാം എന്നുള്ള ഭാവം അല്ലെ, അക്തർ ഭായ് എന്തെങ്കിലും പറഞ്ഞാൽ അതിന് വിലയില്ലല്ലോ ഒരുത്തനും; കടന്നാക്രമിച്ച് ഷോയിബ് അക്തർ

ബാറ്റിലും പന്തിലും തിളങ്ങിയ ഹാർദിക് പാണ്ഡ്യ ഞായറാഴ്ച നടന്ന ടി20 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ അഞ്ച് വിക്കറ്റിന്റെ ആവേശകരമായ വിജയത്തിലേക്ക് ഇന്ത്യയെ ഓൾറൗണ്ടർ നയിച്ചു. 148 റൺസ് പിന്തുടർന്ന ടീമിനായി പാണ്ഡ്യ 33 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. താൻ എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരിൽ ഒരാളായത് എന്ന് കാണിക്കുന്ന പ്രകടനമാണ് ഹാർദിക്ക് നടത്തിയത്. അതുപോലെ തന്നെ ഭുവനേശ്വർ കുമാർ ഒരു സീനിയർ ബൗളറിന്റെ ഉത്തരവാദിത്വം കാണിച്ച് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇതിൽ ഏറ്റവും നിർണായകമായത് റെഡ് ഹോട് ഫോമിലുള്ള ബാബറിന്റെ പുറത്താക്കൽ തന്നെയാണ്. ബാബറിനെ മടക്കിയ ഭുവി ഇന്ത്യയെ തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തുന്നതിൽ വളരെയധികം സഹായിച്ചു.

20 ഓവർ മത്സരത്തിൽ പാക്കിസ്ഥാന്റെ മെല്ലെപ്പോക്ക് ബാറ്റിംഗ് സമീപനത്തെ ചോദ്യം ചെയ്ത് മുൻ പാകിസ്ഥാൻ സ്പീഡ് താരം ഷൊയ്ബ് അഖർ. പവർപ്ലേയിലെ ഡോട്ട് ബോളുകളുടെ എണ്ണം അദ്ദേഹം അടിവരയിട്ടു, ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനുപകരം ബാബർ മൂന്നാം സ്ഥാനത്ത് ഇറങ്ങണമെന്ന് അക്തർ അഭിപ്രായപ്പെട്ടു.

“റിസ്‌വാൻ റൺ-എ-ബോൾ കളിക്കുകയാണെങ്കിൽ, എന്ത് സംഭവിക്കും? ആദ്യ 6 ഓവറിൽ 19 ഡോട്ട് ബോളുകൾ. നിങ്ങൾ വളരെയധികം ഡോട്ട് ബോളുകൾ കളിച്ചാൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും,” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഇത് രണ്ട് ക്യാപ്റ്റൻമാരുടെയും മോശം സെലക്ഷൻ ആയിരുന്നു. ഇരുവരും തെറ്റായ ടീമുകളെ തിരഞ്ഞെടുക്കാൻ ശ്രമിച്ചു. അവർ (ഇന്ത്യ) ഋഷഭ് പന്തിനെ ഇറക്കി, ഞങ്ങൾ (പാകിസ്ഥാൻ) ഇഫ്തിഖർ അഹമ്മദിനെ നാലാം നമ്പറിൽ ചേർത്തു. ഇഫ്തിഖറിനോടോ മറ്റാരോടോ അനാദരവ് ഇല്ല, പക്ഷേ ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്. അസം ഓപ്പൺ ചെയ്യരുത് പകരം ഒന്ന് ഇറങ്ങി ഇന്നിംഗ്‌സ് അവസാനം വരെ നങ്കൂരമിടണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പാകിസ്ഥാൻ നായകൻ സൽമാൻ ബട്ടും ബാബറിനെയും കൂട്ടരെയും വിമർശിച്ചു. ഷോർട്ട് ഡെലിവറികളിൽ താരം നല്ല രീതിയിൽ പതറിയിരുന്നു. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഷോർട്ട് പിച്ച് ബൗളിംഗ് കളിക്കാനുള്ള കഴിവില്ലായ്മ മുന്നിൽ കണ്ട് കൂടുതൽ വർക്ക് ചെയ്യണമെന്നും ബട്ട് പറഞ്ഞു.