അത് അവനെ പ്രതികൂലമായി ബാധിക്കാതിരുന്നാൽ മതി, സൂപ്പർ താരത്തെ കുറിച്ച് ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞിരുന്നു .പകരം മുൻ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെ വീണ്ടും ക്യാപ്റ്റനാകും. സീസണിന്റെ തുടക്കത്തിലാണ് ക്യാപ്റ്റൻ സ്ഥാനം ധോണി ജഡേജയ്ക്കു കൈമാറിയത്. എന്നാൽ സമ്മർദ്ദം താങ്ങാനാകാതെ വ്യക്തികത പ്രകടനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് ജഡേജ നായകസ്ഥാനം ഒഴിയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ ജഡേജയെക്കുറിച്ച് ഒരു അഭിപ്രായം പറയുകയാണ് ഇർഫാൻ പത്താൻ.

“രവീന്ദ്ര ജഡേജയോട് എനിക്ക് ശരിക്കും പാവം തോന്നുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഇത് അവനെ പ്രതികൂലമായി ബാധിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.”

നായകൻ എന്ന നിലയിൽ ഒന്നും ചെയ്യാൻ സാധിക്കാതെ പോയതിന്റെ വിഷമം ജഡേജയെ ഇനിയും ബാധിക്കാൻ സാധ്യത ഉണ്ടെന്നുള്ള ചർച്ചകൾ വരുന്നതിനിടയാണ് ഇർഫാന്റെ പ്രതികരണം. കളിയുടെ എല്ലാ മേഖലയിലും സാധാരണ സംഭാവന നൽകാറുള്ള ജഡേജ നിസഹനായി നിന്ന് സീസൺ ആയിരുന്നു ഇത്.

നിലവിലെ സീസണിൽ ജഡേജയ്ക്കു കീഴിൽ മോശം പ്രകടനമാണ് ചെന്നൈ നടത്തുന്നത്. എട്ട് മത്സരങ്ങൾ കളിച്ച ടീം രണ്ടെണ്ണത്തിൽ‌ മാത്രമാണു ജയിച്ചത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പർ കിങ്സ്.