ഒരേ സമയത്ത് രണ്ട് ടീമിനെ ഇറക്കി ഞെട്ടിച്ച ടീം, ഇനി എല്ലാം ഒന്നേന്നു തുടങ്ങേണ്ടി വരും!

അരുണ്‍ കൃഷ്ണ

സത്യത്തില്‍ കഴിഞ്ഞു പോയ ഏതാനും വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഏകദിന ടിമിന്റെ മധ്യനിര എത്ര മാത്രം പരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് സംശയം ആണ്. അതിനുള്ള പ്രധാന കാരണം, വിരാട് കോഹ്ലി.. രോഹിത് ശര്‍മ്മ എന്ന വയിറ്റ് ബോള് ക്രിക്കറ്റിലെ രണ്ടു അധികായര്‍ അവരുടെ ഫോമിന്റെ പീക്കില്‍ കളിച്ച വര്‍ഷങ്ങള്‍ ആയിരുന്നു കടന്നു പോയത്..

എതിര്‍ ടീം ബോളിങ് നിരയെ നേരിടാന്‍ മാത്രം അല്ല.. ചിന്നഭിന്നം ആക്കാന്‍ തന്നെ കെല്‍പ്പുള്ള ഒരാള്‍ അല്ല.. രണ്ടു പേര്‍ .. ഒന്നിച്ചു കളിക്കുന്ന ടീം ആയിരുന്നു ഇന്ത്യ.. കൂട്ടിന് സ്ഥിരത പുലര്‍ത്തുന്ന ധവാന്റെ ഓപ്പണിങ് കൂടെ വന്നപ്പോള്‍.. ഇന്ത്യന്‍ മധ്യനിര പലപ്പോഴും എക്‌സ്‌പോസ്ഡ് ആവാതെ രക്ഷപെട്ടു..

Why Rahul Dravid, Sachin Tendulkar and Sourav Ganguly skipped 2007 T20  World Cup: Lalchand Rajput reveals - Sports News

വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത് തന്നെ ആയിരുന്നു അവസ്ഥ.. സച്ചിനും ദ്രാവിഡും ഒക്കെ നേരത്തെ മടങ്ങിയാല്‍.. ഇനി എല്ലാം ചടങ്ങ് മാത്രം എന്ന മട്ടില്‍ ഉള്ള കളികള്‍..
അവിടുന്ന്.. 5 വിക്കറ്റ് വീണാലും.. നമ്മളെ പിടിച്ചു ഇരുത്തിയ കാലഘട്ടം ആയിരുന്നു ധോണി-യുവരാജ് കൂട്ടുകെട്ടുകള്‍.. പിന്നീട് ധോണി-റെയ്ന സഖ്യവും ഈ പതിവ് തുടര്‍ന്നപ്പോള്‍.. ചേസിംഗ് റെക്കോഡ് വരെ ടീം ഇന്ത്യ നേടുന്ന അവസ്ഥ ഉണ്ടായി..

Yuvraj Singh, Suresh Raina the men in focus in T20 series against Australia  - India in Australia-2016 News

യുവരാജ്, റെയ്ന പടിയിറങ്ങി.. ധോണി തന്റെ പീക്കില്‍ നിന്ന് ഒരുപാട് താഴെ പോയെങ്കിലും ഒരറ്റം കാത്തു വീണ്ടും തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ അമ്പാട്ടി റായിടു മുതല്‍ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും കേദാറും അടക്കം പലരും വന്ന് പോയ മധ്യനിരയില്‍ പക്ഷെ ആര്‍ക്കും പിന്നീട് നല്ലൊരു നിലനില്‍പ് ഉണ്ടായില്ല.

Virat Kohli-Rohit Sharma split captaincy can make things difficult for next  coach | Sports News,The Indian Express

ഇപ്പോള്‍ കാര്യങ്ങള്‍ മാറി തുടങ്ങി. കോഹ്ലിയും രോഹിതും പതിയെ അവരുടെ കരിയര്‍ എന്‍ഡിലേക്ക് കടക്കുന്നു എന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നു. അതിന്റെ കൂടെ ആണ് ബോര്‍ഡും കളിക്കാരും തമ്മില്‍ ഉള്ള പ്രശ്‌നങ്ങള്‍.. ധോണിക്ക് ശേഷം കോഹ്ലി വന്നപ്പോള്‍ എല്ലാം സ്മൂത് ആയിരുന്നു എങ്കില്‍, ഇനി എല്ലാം വീണ്ടും തുടങ്ങേണ്ട അവസ്ഥ..

India T20I captain Rohit Sharma explains Virat Kohli's role in Rahul Dravid  era | Cricket - Hindustan Times

രാഹുലിന് പകരം രോഹിത് വരുമെങ്കിലും അത് താത്കാലിക പ്രശ്‌ന പരിഹാരം മാത്രം ആണ്. ഭാവി മുന്നില്‍ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പ് ആവണം വേണ്ടത്. ഒരേ സമയത്ത് രണ്ടു ടീമിനെ ഇറക്കി രണ്ടു രാജ്യങ്ങളില്‍ പരമ്പര നടത്തിയ ഇന്ത്യക്ക് ഏത് പൊസിഷനിലും പ്രതിഭാ ദൗര്‍ലഭ്യം ഉണ്ടെന്ന് കരുതുക വയ്യ. പക്ഷെ വേണ്ടത്.. അവരെ ക്രിത്യമായി കണ്ടെത്താനും അണിനിരത്താനും കഴിവ് ഉള്ള ഒരു മാനേജ്മെന്റ് നെ ആണ്. ക്യാപ്റ്റന്‍..കോച്ച്..ബോര്‍ഡ്.. ഇവര്‍ മൂന്നു പേരും ഒരേ മനസോടെ ഒന്നിച്ചു നിന്നാല്‍ മാത്രമേ അത് സാധ്യമാകൂ..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്