ഇന്ത്യയുടെ ഓള്‍ടൈം ഓപ്പണിംഗ് പെയര്‍ തിരഞ്ഞെടുക്കുമ്പോള്‍ സച്ചിനും രോഹിത്തിനുമപ്പുറം മറ്റ് പേരുകള്‍ തേടി പോകുന്നതേ തെറ്റാണ്!

മുഹമ്മദ് അലി ഷിഹാബ്

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓള്‍ടൈം ഓപ്പണിങ്ങ് പെയര്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രോഹിത് ശര്‍മക്കുമപ്പുറം ചില പേരുകള്‍ തേടി പോകുന്നതേ തെറ്റാണ് പേഴ്‌സണല്‍ ഒപ്പീനിയനോ അല്ലെങ്കില്‍ തങ്ങളുടെ ആരാധനാ കഥാപാത്രത്തോടുള്ള അടങ്ങാത്ത വൈകാരികമായ ഫീലിങ്ങ്‌സോ ആ ചര്‍ച്ചയില്‍ പരാമീറ്റേഴ്‌സായി വരാത്തിടത്തോളം.

നിലവിലെ സാഹചര്യത്തില്‍ ഓപ്പണിങ്ങ് സ്ലോട്ട് എന്നതില്‍ ഇവര്‍ക്കുള്ള മുന്‍തൂക്കം വേറെയാര്‍ക്കുമില്ല എന്തു സ്റ്റാറ്റിസ്റ്റിക്‌സാണോ ഇതിനടിത്തറ വേണ്ടത് ആ സ്റ്റാറ്റിസ്റ്റിക്‌സില്‍, വേറെയൊരാള്‍ ഉദിച്ചു വയരണം ആ സ്റ്റേറ്റ്‌മെന്റില്‍ ഇനിയൊരു ഡിബേറ്റ് സാധ്യമാകണമെങ്കില്‍. അല്ലാത്തിടത്തോളം വെറും സമയ നഷ്ടത്തിനപ്പുറത്ത് ഒന്നും തന്നെ ഔട്പുട്ടായി വരാത്ത ഡിബേറ്റായി മാറുമത്.

മൂന്നാമനാര് എന്ന കാര്യത്തില്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്, അവിടെയും സ്റ്റാറ്റിസ്റ്റിക്‌സ് പിന്‍ബലം ശിഖര്‍ ധവാന് ചെറിയ മുന്‍തൂക്കം നല്‍കാനിടയുണ്ട്. സൗരവ് ഗാംഗുലിയാകും അയാള്‍ക്ക് ഒരു ഫൈറ്റ് നല്‍കാനിടയുള്ളത്. ഇപ്പറഞ്ഞ താരങ്ങളെല്ലാം നല്ല വൃത്തിക്ക് ഇംപാക്ട് സൃഷ്ടിച്ചവര്‍ തന്നെയാണ്, ടീമിനു ഉപകാരപ്പെടുന്ന രീതിയില്‍ ബാറ്റ് ചെയ്യുന്നിടത്തോളം അവരുടെ ഇന്നിങ്ങ്‌സ് ഒരു രീതിയിലും അണ്ടര്‍റേറ്റ് ചെയ്യേണ്ട കാര്യമില്ല.

ഇനി വേറെയൊരു താരം സച്ചിനും രോഹിതിനും കോംപീറ്റ് ചെയ്യാന്‍ തക്കതായ പെര്‍ഫോര്‍മന്‍സ് ഡെലിവെര്‍ ചെയ്‌തെടുത്താല്‍ അവിടെ രോഹിതിന്റെ ഒപ്പം അയാളെ പരിഗണിക്കാം ഓപ്പണിങ്ങിലേക്ക് എന്നാണ് കരുതുന്നത്. അതെ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍ രോഹിതിനൊപ്പം ആര് എന്ന ചര്‍ച്ചയേ അന്ന് നടത്തേണ്ടതുള്ളൂ.

ഇതിന്ന് പറയാന്‍ കാരണം സെഞ്ചുറി വന്നതു കൊണ്ടല്ല, ഇയാള്‍ ചെറുതായിട്ടൊന്നു ഡിപ്പിലേക്ക് വീണപ്പോള്‍ ഓള്‍ ടൈം ഓപ്പണിങ്ങ് ലിസ്റ്റിലേക്ക് ഇയാള്‍ക്ക് പകരം പലരും പലരെയും തിരുകിക്കയറ്റുന്നത് കണ്ടിരുന്നു. അതിനൊരു മറുപടി, അത്ര മാത്രം.

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്