15 വർഷത്തിന് ശേഷം അത് സംഭവിക്കുന്നു, മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ചെന്നായ്; കളം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

ടി20 ലോക കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള മത്സരം വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള ടെസ്റ്റ് മത്സരത്തിന് ഇരുരാജ്യങ്ങളും സമ്മതിച്ചാൽ മെൽബൺ ക്രിക്കറ്റ് ക്ലബ്, അയൽരാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ആതിഥേയത്വം വഹിക്കാൻ സമ്മതം ആണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ .

ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടാതെ ആസ്‌ട്രേലിയ കൂടി ചേർന്ന് ത്രിരാഷ്ട്ര ഏകദിന പരമ്പരയും പദ്ധതിയിലുണ്ടെന്നാണ് സൂചന. 2012ൽ ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഒരു പരമ്പര കളിക്കുന്നത്. നിലവിൽ ഐസിസിയുടെ ടൂർണമെന്‍റുകളിൽ മാത്രമാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. 2007 ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത് ടെസ്റ്റ് പരമ്പര അവസാനമായി നടന്നത്.

നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാൻ ഇസിബി വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ സമീപഭാവിയിൽ അത്തരമൊരു സാധ്യതയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.