ഇത് ഇപ്പോൾ ഞങ്ങൾ ആയത് കൊണ്ടല്ലേ, എന്തൊരു മോശം തീരുമാനമാണത്; വെളിപ്പെടുത്തി യുവരാജ്

2022ലെ വനിതാ ഏഷ്യാ കപ്പിന്റെ ഇന്ത്യൻ ഓപ്പണിംഗ് ഫിക്‌ചറിൽ മൂന്നാം അമ്പയറുടെ വിവാദ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇംഗ്ലണ്ട് ബാറ്റിംഗ് താരം ചാർളി ഡീനെ ദീപ്തി ശർമ്മയുടെ സമർത്ഥമായ റണ്ണൗട്ട് ക്രിക്കറ്റ് സ്പെക്ട്രത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചതിന് ശേഷം, 2022 ലെ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് എതിരെ ഒരു തീരുമാനം വന്നിരിക്കുന്നത്.

പൂജ വസ്ത്രക്കറിന്റെ ബാറ്റ് ക്രീസിനുള്ളിൽ ഉണ്ടെന്ന് റീപ്ലേകൾ സൂചിപ്പിച്ചെങ്കിലും, ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് 2022 ഓപ്പണറിനിടെ തേർഡ് അമ്പയർ ഇന്ത്യൻ ബാറ്ററെ റണ്ണൗട്ടായി വിധിച്ചു. ട്വിറ്ററിൽ തന്റെ അഭിപ്രായം പങ്കുവെച്ച യുവരാജ്, വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തേഡ് അമ്പയർക്കെതിരെ ആഞ്ഞടിച്ചു.

“അത്” തേർഡ് അമ്പയറുടെ മോശം തീരുമാനമാണ്! പൂജക്ക് സംശയത്തിന്റെ ആനുകൂല്യം നൽകണമായിരുന്നു.

ഡബിൾ ഓടാനുള്ള ശ്രമത്തിലാണ് പൂജ പുറത്തായത്. അത് ഔട്ട് അല്ലെന്ന് ഒറ്റ നോട്ടത്തിൽ താനെ വ്യക്തമായിരുന്നു. വലിയ വിവാദമാണ് ഈ തീരുമാനം എന്തായാലും സൃഷ്ടിച്ചിരിക്കുന്നത്.