ഐപിഎല്‍ അപമാനം; പ്രതികാരം വീട്ടാന്‍ ഇശാന്ത് ശര്‍മ്മ

ഐപിഎല്‍ താര ലേലത്തില്‍ ആരും വാങ്ങാതെ പുറംതള്ളപ്പെട്ട ഇശാന്ത് ശര്‍മ്മ ഇനി നായകന്‍. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഡല്‍ഹി നായകനായാണ് ഇശാന്ത് ശര്‍മ്മയെ നിയമിച്ചിരിക്കുന്നത്. ഇതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ തനിക്ക് കഴിവ് തെളിക്കാനും എന്ന് തെളിക്കാനുളള അവസരമാണ് ഇശാന്ത് ശര്‍മ്മയ്ക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും ഇശാന്ത് ശര്‍മ്മയെ പരിഗണിച്ചിരുന്നില്ല. ഏകദിന, ട്വന്റി20 മത്സരങ്ങളെ അപേക്ഷിച്ച് ടെസ്റ്റുകളിലാണ് ഇശാന്ത് കൂടുതല്‍ അനുയോജ്യന്‍ എന്ന ചിന്തയാണ് ഐപിഎല്ലില്‍ താരത്തിന് മൂല്യം കിട്ടാതെ പോകാനിടയായ പ്രധാന കാരണം.

നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ടെസ്റ്റ് പരമ്പര കളിച്ച ഇശാന്ത് തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്കായി 81 ടെസ്റ്റും 80 ഏകദിനവും 14 ടി20യും ഇശാന്ത് ശര്‍മ്മ കളിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ 234 വിക്കറ്റും ഏകദിനത്തില്‍ 116 വിക്കറ്റും ഇദ്ദേഹം സ്വന്തമാക്കി. 76 ഐപിഎല്‍ മത്സരങ്ങളില്‍ ിന്ന് 58 വിക്കറ്റുകളാണ് ഇശാന്ത് ശര്‍മ്മയുടെ സമ്പാദ്യം.