ഇഷാന്തിന്റെ കൈവിരലുകള്‍ക്ക് തുന്നിക്കെട്ട്, ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയുടെ കൈവിരലുകളില്‍ തുന്നിക്കെട്ട്. ഫൈനലില്‍ ഫീല്‍ഡിംഗിനിടെയാണ് ഇഷാന്തിന് പരിക്കേറ്റത്. രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട താരത്തിന്റെ വലതുകൈയിലെ വിരവുകള്‍ക്ക് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നു.

താരത്തിന്റെ മിഡില്‍ ഫിംഗറിലും നാലാമത്തെ ഫിംഗറിലുമാണ് തുന്നിക്കെട്ട് വേണ്ടി വന്നത്. പരിക്ക് നിസാരമാണെന്നും 10 ദിവസത്തിന് ശേഷം തുന്നിക്കെട്ടലുകള്‍ അഴിക്കാമെന്നും ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഒഫീഷ്യല്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ആറ് ആഴ്ചയോളം ബാക്കിയുള്ളതിനാല്‍ ഇഷാന്തിന്റെ പരിക്ക് കളിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Ishant Sharma sustains injury in WTC final against New Zealand, gets stitches on his right hand - Sports News

അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത്.