ടെസ്റ്റ് പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്; നടരാജന്‍ ഏകദിന സ്‌ക്വാഡിലും ഇടംനേടി

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ പുറത്ത്. പരിക്ക് ഭേദമായി തിരിച്ചെത്താനൊരുങ്ങുന്ന രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഡിസംബര്‍ 11-നെ അന്തിമ തീരുമാനമാകൂ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത് ശര്‍മയുള്ളത്.

യു.എ.ഇയില്‍ നടന്ന ഐ.പി.എല്ലിനിടെയുണ്ടായ പരിക്കാണ് ഇഷാന്ത് ശര്‍മയ്ക്ക് വിനയാകുന്നത്. പരിക്ക് ഭേദമായെങ്കിലും ടെസ്റ്റ് പരമ്പര കളിക്കാനുള്ള ശാരീരികക്ഷമത കൈവരിക്കാന്‍ ഇഷാന്തിന് കഴിഞ്ഞിട്ടില്ല. പിതാവിന് അസുഖം ബാധിച്ച കാരണത്താലാണ് രോഹിത് ഐ.പി.എല്ലിന് ശേഷം ടീമിനൊപ്പം സിഡ്‌നിയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് മടങ്ങിയതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Costly appeal: Ishant Sharma injures right ankle with New Zealand Tests a month away | Sports News,The Indian Express

നേരത്തെ ടി20 സ്‌ക്വാഡില്‍ മാത്രമായിരുന്ന നടരാജന്‍ ഏകദിനത്തിലും ഇടംപിടിച്ചു. നവ്ദീപ് സെയ്നിക്ക് പരിക്കേല്‍ക്കാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് നടരാജനെ ഏകദിന സ്‌ക്വാഡിലേക്കും ഉള്‍പ്പെടുത്തിയത്. പരമ്പരയില്‍ സെയ്നിക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ നടരാജന്‍ ടീമിലെത്തും.

India vs South Africa | Rohit Sharma

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഓസീസിനായി ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മലയാളിതാരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയില്ല.