കാര്യങ്ങള്‍ ഒന്നൊന്നായി കൈ വിട്ടു പോകുന്നു, ഇത് കോഹ്‌ലി എന്ന ക്രിക്കറ്റ് രാജാവിന്റെ പതനത്തിന്‍റെ ആരംഭമോ!

മാത്യൂസ് റെന്നി

രോഹിത് ശര്‍മ ഏകദിന ക്യാപ്റ്റനായി സ്ഥാനം ഏല്‍ക്കുകയാണ്.രോഹിത് ശര്‍മ ആരാധകരും ഇന്ത്യന്‍ ആരാധകരും ഒരു പോലെ ആഘോഷിച്ച നിമിഷം. പക്ഷെ ചിലര്‍ക്ക് എങ്കിലും എന്നെ പോലെ ആ സംശയം ഉടലെടുത്തിട്ടുണ്ടാവും. വിരാട് കോഹ്‌ലി എന്നാ ക്രിക്കറ്റിന്റെ രാജാവിന്റെ പതനത്തിന്റെ ആരംഭമാണോ ഇതെന്ന്.

രോഹിത് ശര്‍മ ഒരിക്കലും മികച്ച ക്യാപ്റ്റനല്ല എന്നല്ല പറഞ്ഞു വരുന്നത്. അയാള്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എന്ന് അദ്ദേഹം തനിക്ക് നല്‍കിയ ചെറിയ അവസരങ്ങള്‍ കൊണ്ട് തെളിയിച്ചതാണ്. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോഹ്‌ലിക്ക് പകരം രോഹിത് അല്ലാതെ മറ്റൊരു താരം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരും എന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയ കോഹ്‌ലി എങ്ങനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്തായി.

Virat Kohli's tenure as India's limited-overs captain ends without major ICC title, Rohit Sharma eyes big prize - Sports News

ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ ആദ്യത്തെ സ്ഥാനങ്ങളില്‍ കോഹ്‌ലി ഉണ്ടായിരുന്നതല്ലെ. താന്‍ ക്യാപ്റ്റനായ ആദ്യത്തെ ലോക കപ്പില്‍ തന്നെ അയാള്‍ ഇന്ത്യയെ സെമി വരെ എത്തിച്ചത് അല്ലെ. അയാള്‍ക്ക് 2023 ലോക കപ്പ് വരെ അവസരം ഉണ്ടായിരുന്നത് അല്ലെ. ഇന്നും ഞാന്‍ വിശ്വാസിക്കുന്ന ഒന്നു ഉണ്ട്. കാലം അയാളോട് കാണിച്ച അതിക്രൂരമായ കളിതമാശയാണ് അയാള്‍ക്ക് ക്യാപ്റ്റന്‍ എന്നാ നിലയില്‍ ഒരു കിരീടം ഇല്ലാത്തത് എന്ന്. ക്യാപ്റ്റന്‍ എന്നാ നിലയില്‍ അയാള്‍ ഒരു കിരീടം നേടിയിരുന്നേല്‍ അയാള്‍ ഒരു പക്ഷെ അമാനുഷികനായി മാറിയേനെ. അതു കൊണ്ടാവണം കാലം ഇത്ര ക്രൂരത അയാളിലെ ക്യാപ്റ്റനോട് കാണിച്ചത്.

Beginning of The End: Virat Kohli refuses to step down, BCCI cracks whip; turns to proven leader Rohit Sharma - Firstcricket News, Firstpost

ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിക്ക് പോലും ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര ജയിക്കാന്‍ സാധിക്കാത്താടെത്ത് നിന്ന് അയാള്‍ ഏഴു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നേടിയിട്ട് ഉണ്ടെങ്കില്‍ അയാള്‍ക്ക് ഒരു ലോക കപ്പില്‍ കൂടി ക്യാപ്റ്റന്‍ ആകാന്‍ ഒള്ള അവസരം കൊടുത്തു കൂടായിരുന്നോ. അയാള്‍ക്ക് ഒരു പക്ഷെ അടുത്ത ദക്ഷിണാഫ്രിക്ക സീരിയസിന്‍ ശേഷം തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി കൂടി നഷ്ടപെട്ട് പോയേക്കാം. രോഹിത് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ ആയതു അതിന്റെ മുന്നോടിയായി എന്നത് പോലെ തോന്നുന്നു.

Why Did Virat Kohli Leave Out Rohit Sharma, One Day After Saying He Would Open?

കിരീടവും ചെങ്കോലും ഇല്ലാതെ നിങ്ങള്‍ പടിയിറങ്ങണ്ടി വരും എന്ന് ഓര്‍ക്കുമ്പോള്‍ ഓരോ ഇന്ത്യന്‍ ആരാധകരുടെയും ഹൃദയം നീറുകയാണ്. നിങ്ങളെക്കാള്‍ മികച്ച ക്യാപ്റ്റന്‍ ഇനി വന്നേക്കാം. പക്ഷെ നിങ്ങളെ പോലെ ഒരാള്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനം അലങ്കരിക്കാന്‍ ഉണ്ടാവുമോ. ഒരു ഇന്ത്യന്‍ ആരാധകന്‍ എന്ന നിലയില്‍ രോഹിത് ഇന്ത്യയെ കിരീടങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ നിങ്ങള്‍ അവിടെ കാണണം എന്നാണ് ഞങ്ങള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7