ഐ.പി.എല്ലാണോ രാജ്യാന്തര ക്രിക്കറ്റ് പരമ്പരയാണോ വലുത്? പാകിസ്ഥാന് പണി കൊടുത്ത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

അടുത്തമാസം ഐപിഎല്ലില്‍ മെഗാലേലം തുടങ്ങാനിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് മുമ്പിലുള്ള പ്രധാന ചോദ്യം ഐപിഎല്ലാണോ രാജ്യാന്തര മത്സരങ്ങളാണോ വലുതെന്നാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളെ സംബന്ധിച്ച് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയപ്പോള്‍ പണി കിട്ടുക പാകിസ്താന്.

മാര്‍ച്ച്് അവസാന ആഴ്ച ഐപിഎല്ലിന്റെ 15 ാം എഡീഷന്‍ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ പര്യടനത്തില്‍ സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതെ വരും. ഐപിഎല്ലില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി വിശ്രമത്തിനുള്ള ഇടവേള നല്‍കാമെന്ന് കരാറിലാണ് ഓസ്‌ട്രേലിയയുടെ മിക്ക താരങ്ങളും പാക് പരമ്പരയ്ക്ക് പോകുന്നത്.

Read more

ഇതോടെ പാകിസ്ഥാന്‍ ടൂര്‍ ഇടയ്ക്ക് വെച്ചു തന്നെ ഗ്‌ളെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്്മിത്ത്, പാറ്റ് കുമ്മിന്‍സ് എന്നി താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങും. ഇവര്‍ തിരിച്ചുപോകുന്നതിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതിയും നല്‍കിയിട്ടുണ്ട്. ഭീകരാക്രണം നടന്ന് 24 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം പാകിസ്താനില്‍ പരമ്പര കളിക്കാനെത്തുന്നത്. സുരക്ഷാ ഭീതിയെ തുടര്‍ന്ന് 1998 ല്‍ ഓസ്‌ട്രേലിയ പാകിസ്താന്‍ പര്യടനം റദ്ദാക്കിയ ടീമാണ്. പാകിസ്താന് പകരം അവര്‍ പരമ്പരയ്ക്കുള്ള വേദിയായി അവര്‍ തെരഞ്ഞെടുത്തത് യുഎഇ യെയായിരുന്നു.