മൊഹാലിയില്‍ ഹനുമാവിഹാരി അര്‍ദ്ധശതകം മാത്രം അടിച്ചാല്‍ മതിയോ? ; ഇന്ത്യന്‍ യുവതാരത്തെ വിമര്‍ശിച്ച് ഗൗതംഗംഭീര്‍

ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ അര്‍ദ്ധ സെഞ്ച്വറിയല്ല ഡബിള്‍ സെഞ്ച്വറിയാണ് നേടേണ്ടിയിരുന്നതെന്ന് ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റില്‍ അര്‍ദ്ധശതകം നേടിയ ഇന്ത്യന്‍ യുവതാരത്തെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ശ്രീലങ്കയ്ക്ക് എതിരേ മുന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി അര്‍ദ്ധശതകം കുറിച്ച ഹനുമാവിഹാരിയുടെ ബാറ്റിംഗിനെയാണ് മുന്‍ ഇന്ത്യന്‍ താരം വിമര്‍ശിച്ചത്. ബൗളറായ മൊഹമ്മദ് ഷമിയ്്ക്ക് പോലും പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നിരിക്കെയാണ് വിഹാരിയുടെ ബാറ്റിംഗിന് രൂക്ഷ വിമര്‍ശനമാണ് ഗംഭീര്‍ നടത്തിയത്.

സിഡ്‌നിയിലും ദക്ഷിണാഫ്രിക്കയിലും ഹനുമ വിഹാരി ബാറ്റ് ചെയ്്തപ്പോള്‍ ദീര്‍ഘകാലമായി ഇന്ത്യയ്ക്ക് മൂന്നാം നമ്പറില്‍ ഗുണകരമാകാന്‍ പോകുന്ന താരമാണെന്ന പ്രതീതിയുണ്ടാക്കി. ഇത്തരം ഒരു അവസരം കിട്ടുമ്പോള്‍ അര്‍ദ്ധശതകങ്ങളെ ശതകങ്ങളും 150,200, 250 എന്ന നിലയിലേക്കെല്ലാം മാറ്റണമായിരുന്നു എന്നും ഇനിയും അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും താരം പറഞ്ഞു. ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ദ്രാവിഡ് ആദ്യ ടെസ്റ്റ് സെഞ്ച്വറി അടിയ്ക്കാന്‍ താരത്തോട് ഉപദേശിക്കണമായിരുന്നു എന്നും പറഞ്ഞു.

ബംഗ്‌ളാദേശിനെതിരേയുള്ള തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ രാഹുല്‍ദ്രാവിഡ് തന്നോട് പറഞ്ഞത് ഗംഭീര്‍ ഓര്‍മ്മിച്ചു. ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചായിരുന്നു അത്. ഇത്തരം പിച്ചുകള്‍ കരിയറില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും കിട്ടുകയെന്നും അതുകൊണ്ട് പിച്ചുമായി പൊരുത്തപ്പെടുകയാണെങ്കില്‍ വലിയ സ്‌കോര്‍ എടുക്കാനാണ് ടെസ്റ്റില്‍ ശ്രമിക്കേണ്ടതെന്നും ഒരുപക്ഷേ പിന്നാലെ വരുന്നത് ബുദ്ധിമുട്ടേറിയ പിച്ചകളിയിരിക്കുമെന്നും പറഞ്ഞു. ദ്രാവിഡിന്റെ ഈ ഉപദേശം കരിയറില്‍ തനിക്ക് കിട്ടിയ ഏറ്റവും വലുതായിരുന്നെന്നും ഗംഭീര്‍ പറയുന്നു.