ടീമിന്റെ കുഞ്ഞുവാവ ആയതു കൊണ്ടാണോ പന്തിനെ ഇത്ര അധികം പിന്തുണയ്ക്കുന്നത്, അയാൾക്ക് മാത്രം എന്താണ് ഇത്ര പ്രിവിലേജ്

Shemin AbdulMajeed

കളിച്ച 40+ T20 കളിൽ 23 ശരാശരിയും 120 + SR ഉം. എന്നിട്ടും ഇന്ത്യൻ ടീമിൽ എപ്പോഴും സ്ഥാനം. എന്തായിരിക്കും റിഷഭ് പന്തിനെ സെലക്ടർമാർ ഇത്രയധികം സപ്പോർട്ട് ചെയ്യാൻ കാരണം? സഞ്ജു ഫാൻസ് ആരോപിക്കും പോലെ നോർത്തിന്ത്യൻ ലോബിയാണോ? ആണെങ്കിൽ ശുഭ്മാൻ ഗില്ലും പൃഥി ഷായും ത്രിപാഠിയും നിതിഷ് റാണയും തെവാട്ടിയയും ഒക്കെ ഇത്രയധികം മൽസരങ്ങൾ കിട്ടിയാൽ പന്തിനേക്കാളും ആവറേജും സ്ട്രൈക് റേറ്റും ഉണ്ടാക്കാൻ കെൽപ്പുള്ളവരല്ലേ ? എന്ത് കൊണ്ട് അവർക്ക് തുടർച്ചയായി ചാൻസ് കൊടുക്കുന്നില്ല?

ഇനി നോർത്തിന്ത്യ എന്ന് കേരളീയർ പൊതുവായി വിളിക്കുന്നിടത്തെ ഏറ്റവും ശക്തമായ ടീം മുംബൈ ആണ്. അവർക്ക് സൂര്യകുമാറിനെ ഇപ്പോഴാണ് ടീമിൽ സ്ഥിരമാക്കാൻ സാധിച്ചത്. പൃഥി ഷായും ബ്രാഡ്മാന്റെ രീതിയിൽ ഡൊമസ്റ്റിക്കിൽ പെർഫോമൻസ് നടത്തിക്കൊണ്ടിരിക്കുന്ന സർഫറാസിനേയും അവസരങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ ടീമിലേക്ക് കടത്താൻ ഈ ലോബിക്ക് കഴിയുന്നില്ല.

State ടീമുകളിൽ നോർത്തിൽ ആണെങ്കിലും വല്യ പവറില്ലാത്ത ഡൽഹിയിലാണ് പന്ത് കളിക്കുന്നത്. അവർക്ക് പവറുണ്ടായിരുന്നെങ്കിൽ ശിഖർ ധവാൻ ഇന്ത്യയുടെ 3 ഫോർമാറ്റിലും ഇപ്പോഴും കളിക്കുമായിരുന്നു. നിതീഷ് റാണ മിനിമം T20 യിലെങ്കിലും മിഡിൽ ഓഡറിൽ ഒഴിവായിക്കിടക്കുന്ന ഇടം കൈയ്യന്റെ സ്ഥാനം സ്വന്തമാക്കുമായിരുന്നു.

ഇനി IPL നോക്കുകയാണെങ്കിൽ പവർഫുൾ ടീമുകളിൽ MI, CSK, RCB , KKR ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമാണ് DC യുടെ സ്ഥാനം വരുന്നത്. അപ്പോ ഈ പറയുന്ന ആരോപണങ്ങൾ ഒന്നുമായിരിക്കില്ല റിഷഭ് പന്തിനെ ഇന്ത്യൻ ടീം പിന്തുണയ്ക്കുന്നതിന്റെ കാരണം. പിന്നെ എന്തായിരിക്കും?

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ 24 x 7