ബാംഗ്ലൂർ എന്നുകേട്ടാൽ മറ്റു ടീമുകൾ അടിമുടി വിറയ്ക്കും, കാരണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുകളിലുള്ള മൂന്ന് ടീമുകളും ഐപിഎൽ 2022 പ്ലേഓഫിൽ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീമിനെ പേടിക്കുന്നുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പറയുന്നു. ഏറ്റവും ആവേശകരമായ ഐ‌പി‌എൽ സീസണിൽ അവസാന നിമിഷം ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മാറി വന്നതിനൊടുവിലാണ് ബാംഗ്ലൂർ യോഗ്യത നേടിയത്.

യോഗ്യത നേടുന്നതിന് ആർ‌സി‌ബിക്ക് കുറച്ച് ഭാഗ്യം ആവശ്യമായിരിക്കാം, എന്നാൽ ടീമിന് അതിന്റെ ദിവസം ഏത് ടീമിനെയും പരാജയപ്പെടുത്താൻ കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. സ്റ്റാർ സ്‌പോർട്‌സിലെ ‘ക്രിക്കറ്റ് ലൈവ്’ എന്ന പരിപാടിയിൽ ഇർഫാൻ പത്താൻ പറഞ്ഞു: “ഐപിഎല്ലിൽ ആർസിബി തുടർച്ചയായ മൂന്നാം തവണയാണ് എലിമിനേറ്റർ കളിക്കുന്നത്. അതിനാൽ തന്നെ ബാക്കിയുള്ള ടീമുകൾ അവരെ പേടിക്കും, കോഹ്‌ലിയുടെ ഫോമാണ് ഏറ്റവും വലിയ പോസിറ്റീവ്.”

സ്റ്റാർ സ്‌പോർട്‌സിലെ ‘ക്രിക്കറ്റ് ലൈവ്’ എന്ന പരിപാടിയിൽ ഇർഫാൻ പത്താൻ പറഞ്ഞു: “ടാറ്റ ഐപിഎല്ലിൽ ആർസിബി തുടർച്ചയായ മൂന്നാം തവണയാണ് എലിമിനേറ്റർ കളിക്കുന്നത്. എന്നാൽ ബാക്കിയുള്ള ടീമുകൾ ഇപ്പോൾ അവരെ പേടിക്കും. അവരുടെ മുൻ കളിയിലെ ശക്തമായ വിജയം, വിരാട് കോഹ്‌ലി തന്റെ ഫോം വീണ്ടെടുത്തതായി തോന്നുന്നു, അതാണ് ഏറ്റവും വലിയ പോസിറ്റീവ്.

“അദ്ദേഹം തന്റെ ഫോം കണ്ടെത്തിയതായി തോന്നുന്നുണ്ട്. അത് ബാംഗ്ലൂരിന് ഗുണം ചെയ്യും. മറ്റ് ടീമുകൾ അവരെ വിലകുറച്ച് കാണില്ല. എല്ലാവരും ചെറുതായി ഒന്ന് പേടിക്കും.”

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രെയിം സ്വാനും വിശ്വസിക്കുന്നത് ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീം പ്ലേഓഫിലേക്ക് കടന്നതിന് ശേഷം ഈ വര്ഷം ജയിക്കുമെന്നാണ്. “റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അവസാന നിമിഷം കേറിയിട്ട് എല്ലാം അമ്പരപ്പിച്ച് ജയിക്കുമെന്ന് തോന്നുന്നു.”