ടോസിടാന്‍ വൈകി എത്തുന്ന ഗാംഗുലി; ആ രഹസ്യം വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

ടോസിടാന്‍ പലപ്പോഴും വൈകിയെത്തുന്ന താരമായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോ, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവരെയെലല്ലാം ഗാംഗുലി ടോസിനു വേണ്ടി കാത്തു നിര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

“എന്റെ ആദ്യത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സംഭവിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ടോസിന്റെ സമയമായപ്പോള്‍ ദാദാ ക്ലോക്കിലേക്കു നോക്കി നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. അപ്പോള്‍ ടീം മാനേജരാണ് ദാദയോട് ടോസിനു സമയമായെന്ന് ഓര്‍മ്മിച്ചത്. സിഡ്നിയില്‍ നടന്ന ടെസ്റ്റില്‍ ദാദാ ടോസിനു വേണ്ടി ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ വൈകിയപ്പോള്‍ സച്ചിന്‍ പാജിയാണ് ഇതേക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.” സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Ganguly used to make me wait for the toss every single time ...

“വൈകിയാലും ദാദ മതിയായ സമയെടുത്ത് മാത്രമേ ടോസിനു പോയിരുന്നുള്ളൂ. ഷൂ ധരിച്ചും, സ്വെറ്റര്‍ ഇട്ടും, ക്യാപ്പ് ശരിയാക്കിയുമെല്ലാം പതിയെയായിരിക്കും ദാദ ഡ്രസിംഗ് റൂമില്‍ നിന്ന് ഇറങ്ങുക. വൈകിയെന്നുള്ള സമ്മര്‍ദ്ദമൊന്നും ദാദയുടെ മുഖത്ത് കണ്ടിരുന്നില്ല.” ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Sourav Ganguly explains the reason of being late for the toss ...

സിഡ്നി ടെസ്റ്റില്‍ ടോസിനു ഗ്രൗണ്ടിലെത്താന്‍ വൈകിയത് മനഃപൂര്‍വമായിരുന്നില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും അടുത്തിടെ ഗാംഗുലി പറഞ്ഞിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യത്തെ ഏറ്റവും വലിയ പരമ്പരയായിരുന്നു അതെന്നും അതിനാല്‍ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്.