വിശ്രമം നല്കാൻ ആണെങ്കിൽ പെൻഷൻ കൊടുത്ത് വീട്ടിലിരുത്താം, ബി.സി.സി.ഐക്ക് എതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നേരെ ശബ്ദമുയർത്തിമുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.

ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന മത്സരങ്ങൾക്കുള്ള 16 അംഗ സംഘത്തെ ബുധനാഴ്ച ബിസിസിഐ പ്രഖ്യാപിച്ചു. ചില മുതിർന്ന ക്രിക്കറ്റ് താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനെ ക്യാപ്റ്റനായും രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനായും ബോർഡ് തിരഞ്ഞെടുത്തു.

വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി തുടങ്ങിയ മറ്റ് താരങ്ങൾക്കൊപ്പം സ്ഥിരം നായകൻ രോഹിത് ശർമ്മയ്ക്കും മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. സ്‌ക്വാഡ് കണ്ടശേഷം പ്രതികരിച്ച ഇർഫാൻ മുതിർന്ന താരങ്ങളെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ചു.

കോഹ്‌ലിയും രോഹിതും നല്ല ഫോമില്ല അല്ല എന്നത് ശരിതന്നെയാണ്. എന്തിരുന്നാലും ഏകദിനത്തിൽ കോഹ്ലി തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിവന്നത്. ഈ പരമ്പരയിൽ ഒഴിവാക്കിയത് കോഹ്‌ലിയുടെ ഏകദിന റാങ്കിങ്ങിനെ ബാധിക്കുമെന്ന് ഉറപ്പാണ്.

സ്ക്വാഡ് തിരഞ്ഞെടുപ്പിൽ പത്താൻ വ്യക്തമായും അതൃപ്തി പ്രകടിപ്പിച്ചു. : “വിശ്രമിക്കുമ്പോൾ ആരും ഫോമിലേക്ക് മടങ്ങിവരില്ല…”

എന്തായാലും ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നന്നായി തുടങ്ങാനാണ് ഇന്ത്യൻ ശ്രമം.