ട്രാന്‍സ്ഫര്‍ വിന്‍ഡോ വരുന്നു; അടിമുടി മാറും ഐപിഎല്‍

ഫുട്‌ബോളിലേതിന് സമാനമായി ഐ പി എല്ലിലും ട്രാൻസ്ഫർ വിൻഡോ വരുന്നു. ഇതോടെ ഐപിഎല്ലിന്റെ മധ്യത്തില്‍ താരങ്ങളെ ടീമുകള്‍ക്ക് പരസ്പരം കൈമാറന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സാധിക്കും. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പ്ലേയിങ് ഇലവനില്‍ ഇതുവരെ ഇടം നേടാത്തതും, രണ്ടില്‍ കുറവ് മത്സരങ്ങളില്‍ മാത്രം ടീമുകള്‍ ഇറക്കുകയും ചെയ്ത താരങ്ങളെയാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ കൈമാറാന്‍ സാധിക്കുക.

ഐപിഎല്‍ പതിനൊന്നാം സീസണിന്റെ മധ്യത്തിലാകും ടീമുകള്‍ക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തലവന്‍ രാജീവ് ശുക്ല പറഞ്ഞു. ഐപിഎല്ലിന്റെ മധ്യത്തില്‍ താരങ്ങളെ കൈമാറുന്നതിനായി അഞ്ച് ദിവസത്തെ സമയമാണ് അനുവദിക്കുക. മാച്ച് നമ്പര്‍ 28നും 42നും മധ്യേയായിരിക്കും ട്രാന്‍സ്ഫര്‍ വിന്‍ഡോ.

ഒരു താരത്തില്‍ മറ്റൊരു ഫ്രാഞ്ചൈസി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു. ടീമുകള്‍ കളത്തിലിറക്കാത്ത താരങ്ങള്‍ പ്രയോജനപ്പെടുന്നതാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫറെന്ന് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ അമ്രെ പറഞ്ഞു.

Read more

ട്രാൻസ്ഫർ വിൻഡോയിലൂടെ പോകുന്ന താരങ്ങളുടെ പ്രതിഫലത്തുകയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല