ഐ.പി.എല്‍ ഏറ്റവും ഗുണകരമായി മാറുക ഓസ്‌ട്രേലിയയ്ക്ക് ; ട്വന്റി20 ലോക കപ്പില്‍ ടീമിനെ ഒരുക്കാന്‍ സഹായിക്കും

ഐപിഎല്‍ ഏറ്റവും ഗുണകരമായ മാറുക ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയ്ക്ക് ആയിരിക്കുമെന്ന് ഓസ്‌ട്രേലിയയുടെ ഇടക്കാല പരിശീലകന്‍ ആന്‍ഡ്രൂ മക് ഡൊണാള്‍ഡ്. ഈ വര്‍ഷം നാട്ടില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കപ്പ് നിലനിര്‍ത്താന്‍ അത് ഓസ്‌ട്രേലിയയെ സഹായിക്കുമെന്നും മികച്ച ടീമിനെ ഒരുക്കാന്‍ അവസരം കിട്ടുമെന്നും താരം പറഞ്ഞു.

ലോകകപ്പിന് മുമ്പായി നടക്കുന്ന ഐപിഎല്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ഗുണകരമായി മാറും. 24 വര്‍ഷത്തിന് ശേഷം പാകിസ്താന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകന്‍ മക്‌ഡൊണാള്‍ഡാണ്. മാര്‍ച്ച് 4 ന് റാവല്‍പിണ്ടിയിലാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക. ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് എങ്കിലും ഡേവിഡ് വാര്‍ണര്‍, ജോഷ് ഹസല്‍വുഡ്, പാറ്റ് കുമ്മിന്‍സ്, എന്നിവരെ ഐപില്ലിലെ ആദ്യ മത്സരങ്ങളില്‍ ഫ്രാഞ്ചൈസികള്‍സ്സ് നഷ്ടമാകും.

മൂവരും പക്ഷേ ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്. ഇത് മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് നടക്കുന്നത്. ഈ വര്‍ഷം ഒടുവില്‍ ഒക്‌ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ ഓസ്്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ഐപിഎല്ലിലെ വമ്പന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളയാളാണ് മക്‌ഡൊണാള്‍ഡ്