തിരിച്ചുവരവ് ബാറ്റ്ങ് വിസ്‌ഫോടനത്തിലൂടെ; ഐപിഎല്ലില്‍ വെടിക്കെട്ട് തുടങ്ങി; ഹൈദരാബാദിന് സര്‍പ്രൈസ് ക്യാപ്റ്റനും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. 9 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 82 റണ്‍സ് എന്ന മികച്ച നിലയിലാണ് ഹൈദബാദ്. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്ല്യംസിന് പകരം ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന ഡേവിഡ് വാര്‍ണര്‍ 56 റണ്‍സെടുത്ത് ക്രീസിലുണ്ട്. 26 റണ്‍സെടുത്ത് ജോണി ബ്രെഴ്‌സ്‌റ്റോയുമാണ് വാര്‍ണറിന് പിന്തുണ നല്‍കുന്നത്.

Read more

അതേസമയം, ഐ പി എല്ലിലെ രണ്ട് പ്രധാനപ്പെട്ട ബോളിങ് നിരയുടെ ബലപരീക്ഷണം കൂടിയാട്ടാണ് ഇന്നത്തെ മത്സരം വിലയിരുത്തുന്നത്്. ഒപ്പം ലോകത്തിലെ രണ്ട് അത്ഭുതസ്പിന്നര്‍മാരായ സണ്‍ റൈസേഴ്‌സ് നിരയിലെ റാഷിദ് ഖാന്റേയും കൊല്‍ക്കത്തന്‍ നിരയിലെ സുനില്‍ നരേയ്‌ന്റെയും പ്രകടനവും കളിയില്‍ നിര്‍ണായകമാവും.