ഐപിഎല്‍: മലയാളികളില്‍ ആര് പണം വാരും?

ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്റെ 11ാം എഡിഷന് ഏപ്രില്‍ എഴ് മുതല്‍ തുടക്കമാകുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന താരലേലം കൂടി പൂര്‍ത്തിയാകുന്നതോടെ തങ്ങളുടെ ടീമിനെ കുറിച്ച് ആരാധകര്‍ക്ക് പൂര്‍ണധാരണ ലഭിക്കും. അടുത്ത 27, 28 തിയതികളിലായി ബെംഗളൂരുവിലാണ് ഐപിഎല്‍ താരലേലം.

296 ഇന്ത്യക്കാരടക്കം 578 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. മാര്‍ക്വീ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഈ ലിസ്റ്റില്‍ 13 ഇന്ത്യന്‍ താരങ്ങളും 23 വിദേശ താരങ്ങളുമാണുള്ളത്. അതേസമയം, സഞ്ജു സാസംസണടക്കമുള്ള 13 താരങ്ങളാണ് ഇത്തവണ താരലേലത്തിലെ മലയാളി സാന്നിധ്യം.

ഇതില്‍ സഞ്ജു സാംസണ് ഒരു കോടി രൂപയാണ് അടിസ്ഥാന വില. പ്രകടനം വിലയിരുത്തുമ്പോള്‍ മികച്ച താരമായ സഞ്ജുവിനെ സ്വന്തമാക്കാന്‍ ഇതിലും കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തലുകള്‍. ബോളിങ് ഓള്‍ റൗണ്ടര്‍ ബേസില്‍ തമ്പിക്കാണ് മലയാളികളില്‍ ഏറ്റവും അടിസ്ഥാന വിലയുള്ള രണ്ടാം സ്ഥാനം. 30 ലക്ഷം രൂപയാണ് ബേസിലിന്റെ അടിസ്ഥാന വില.

Read more

സച്ചിന്‍ ബേബി, രോഹന്‍ പ്രേമം, അരുണ്‍ കാര്‍ത്തിക്, കെഎം ആസിഫ്, സന്ദീപ് വാര്യര്‍, കെക ജിയാസ്, എംഡി നിതീഷ്, വിനോദ് കുമാര്‍, സല്‍മാന്‍ നിസാര്‍, എം മിഥുന്‍, ഫാബിദ് അഹമ്മദ് എന്നിവര്‍ക്ക് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.