മലയാളി താരങ്ങള്‍ക്കിത് കൊയ്ത്തുകാലം; ഐപിഎല്‍ താരലേലപ്പട്ടിക പുറത്ത്

ബാംഗ്ലൂരില്‍ ജനുവരി 27,28 നടക്കുന്ന ഐ പി എല്‍ ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ അവസാന പട്ടിക ഗവേണിംഗ് കൗണ്‍സില്‍ പുറത്ത് വിട്ടു.

മലയാളി താരങ്ങളായ ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍, ജിയാസ് കെ, രോഹന്‍ പ്രേം, ആസിഫ് കെ എം, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഫാബിദ് അഹമ്മദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് 11ാം സീസണ്‍ ഐ പി എല്‍ നടക്കുന്നത്.

രവിചന്ദ്ര അശ്വിന്‍, ബെന്‍ സ്റ്റോക്സ്, ക്രിസ് ഗെയ്ല്‍, ഷാകിബ് അല്‍ ഹസന്‍, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം പിടിച്ച പ്രമുഖ താരങ്ങള്‍. 578 താരങ്ങളുള്ള് അവസാനഘട്ട പട്ടികയില്‍ 360 ഇന്ത്യന്‍ താരങ്ങളാണുള്ളത്. ഇന്ത്യന്‍ താരങ്ങളായ അശ്വിന്‍, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ് തുടങ്ങിയവര്‍ക്കെല്ലാം 2 കോടി രൂപയാണ് അടിസ്ഥാന വില ഇട്ടിരിക്കുന്നത്