ഐ.പി.എല്‍ ലേലം കേരളത്തിലേക്ക് വരുന്നു

ഈ വര്‍ഷത്തെ ഐപിഎല്‍ മെഗാ ലേല വേദിയായി കൊച്ചിയും പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ അല്ലെങ്കില്‍ കൊച്ചിയില്‍ ലേലം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

മെഗാ താര ലേലം ഫെബ്രുവരി 12, 13 തിയതികളില്‍ നടത്താനാണ് നീക്കം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാതിരുന്നാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടക്കും. ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയുമായി അടുത്തവൃത്തങ്ങള്‍ അത് തള്ളിക്കളഞ്ഞിരുന്നു.

പത്തു ടീമുകളാണ് ഇക്കുറി മെഗാ താര ലേലത്തില്‍ പങ്കെടുക്കുക. സഞ്ജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലെ ലഖ്ന ൗ ഫ്രാഞ്ചൈസിയും സിവിസി ക്യാപ്പിറ്റലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമാണ് നവാഗതര്‍.